You are Here : Home / USA News

ഹാര്‍വെസ്റ്റ് ടി.വി. അമേരിക്കയില്‍ പ്രവാസികളുടെ ആത്മീയവസന്തം

Text Size  

Story Dated: Friday, December 04, 2015 01:28 hrs UTC

ജോയി തുമ്പമണ്‍

: മലങ്കരയിലെ ആത്മീയ വിശുദ്ധിയുടെ നേര്‍ക്കാഴ്ചകളും വചനങ്ങലുമായി ഹാര്‍വെസ്റ്റ് ടി.വി. അമേരിക്കയില്‍. അ്‌മേരിക്കയിലും കാനഡയിലുമുള്ള മലയാളികള്‍ക്ക് വേണ്ടിയാണ് ഹാര്‍വെസ്റ്റ് ടി.വി. യു.എസ്.എ. സംപ്രേക്ഷണം ആരംഭിച്ചത്. ഐ.പി.സി. ഹെബ്രോന്‍ ഹൂസ്റ്റണില്‍ നടന്ന സമര്‍പ്പണശുശ്രൂഷയ്ക്ക് പാസ്റ്റര്‍ ഷാജി ദാനിയേല്‍ ഹൂസ്റ്റണ്‍ നേതൃത്വം നല്‍കി. ഹാര്‍വെസ്റ്റ് ടി.വി.ഫൗണ്ടര്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍, ബിബി ചാക്കോ ജോര്‍ജ്, മരുപ്പച്ച ചീഫ് എഡിറ്റര്‍ അച്ചന്‍കുഞ്ഞ് ഇലന്തൂര്‍ എന്നിവര്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്തു. ഇരുപത്തിനാലു മണിക്കൂറും വിവിധ ഭാഷകളിലുള്ള ക്രിസ്തീയ പ്രോഗ്രാമുകള്‍ ഹാര്‍വസ്റ്റ് യു.എസ്.എ.യില്‍ ലഭ്യമാണ്. ടോക് ഷോ യൂത്ത് ഇവന്റ് അനുഭവസാക്ഷ്യങ്ങള്‍ വാര്‍ത്തകള്‍ പ്രസംഗങ്ങള്‍ ആരാധന ലൈവ് പ്രോഗ്രാമുകള്‍ എന്നിവ ഹാര്‍വസ്റ്റ് യു.എസ്.എ.യില്‍ ഉണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെയാണ് പ്രധാനമായും ഹാര്‍വെസ്റ്റ് ലക്ഷ്യമിടുന്നത്. മലങ്കരയില്‍ നിന്നും കുടിയേറിയ നവീകരണസമൂഹത്തിന്റെ ആത്മീയ സംസ്‌കാരം ഉള്‍ക്കൊള്ളുന്നതാണ് ഇതിലെ പ്രോഗ്രാമുകള്‍. സുവിശേഷപ്രകാശനത്തിന്റെ അഞ്ചുവര്‍ഷം പിന്നിടുന്ന ഹാര്‍വെസ്റ്റ് ടെലിവിഷന്‍ നെറ്റ് വര്‍ക്ക്‌സിന്റെ സ്ഥാപക ഡയറക്ടര്‍ ബിബി ജോര്‍ജ് ചാക്കോയാണ്. ഹാര്‍വെസ്റ്റ് ഇന്ത്യ, ഹാര്‍വെസ്റ്റ് അറേബ്യ എന്നീ ചാനലുകളിലും ഇരുപത്തിനാലു മണിക്കൂറും ക്രൈസ്തവ പ്രോഗ്രാമുകള്‍ ലഭ്യമാണ്. ബോം റ്റിവി, മലയാളം ഐ.പി.ടിവി, യപ് ടിവി, യുണൈറ്റഡ് മീഡിയ, ഗൂഗിള്‍ പ്ലേ തുടങ്ങിയവയില്‍ ഹാര്‍വെസ്റ്റ് പ്രോഗ്രാമുകള്‍ ലഭ്യമാണ്. ഹാര്‍വെസ്റ്റ് ടി.വി. യു.എസ്.എ.യുടെ ന്യൂസ് എക്‌സിക്യൂട്ടീവ് എഡിറ്ററായി ജോയി തുമ്പമണും ചീഫ് എക്‌സിക്യൂട്ടീവ്-ഓപ്പറേഷന്‍സ് ആയി ഫിന്നി രാജു ഹൂസ്റ്റണും പ്രവര്‍ത്തിക്കുന്നു. ഹാര്‍വെസ്റ്റ് യു.എ.എസ്.എ.യെ പ്പറ്റി കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. ഫിന്നി രാജു ഹൂസ്റ്റണ്‍, Mob: 832-646-9078 ബിബി ജോര്‍ജ് ചാക്കോ, Mob: 9349677977 Email: programs@harvestua.tv harvestusa.tv

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.