You are Here : Home / USA News

ഡാളസ് 37-മത് എക്യൂമിനിക്കല്‍ ക്രിസ്തുമസ് കരോള്‍- ഡിസംബര്‍ 5ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 04, 2015 01:29 hrs UTC

കരോള്‍ട്ടണ്‍: ഡാളസിലെ 22 ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ സംുയ്കതമായി സംഘടിപ്പിക്കുന്ന മുപ്പത്തി ഏഴാമത് കേരള എക്യൂമിനിക്കല്‍ ക്രിസത്യന്‍ ഫെല്ലോഷിപ്പ് ക്രിസ്മസ് കരോള്‍ ഡിസം.5ന് വൈകീട്ട് 5 മുതല്‍ ഗാര്‍ലന്റ് എം.ജി.എം. ഓഡിറ്റോറിയത്തില്‍ വെച്ചു നടത്തപ്പെടും. അഭിവന്ദ്യ പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപോലീത്താ ക്രിസ്മസ് സന്ദേശം നല്‍കും. കരോള്‍ട്ടന്‍ മാര്‍ത്തോമാ ഇടവക വികാരി റവ.സാം മാത്യു(പ്രസിഡന്റ്), റവ.പി.സി.ഷാജി(വൈസ് പ്രസിഡന്റ്), അലക്‌സ് അലക്‌സാണ്ടര്‍(ജ.സെക്രട്ടറി), നിബു തോമസ്(ട്രഷറര്‍), ജോണ്‍ തോമസ്(ക്വയര്‍), മെര്‍വിന്‍ അബ്രഹാം(യൂത്ത്), ഫാ.രാജു ദാനിയോല്‍, ഫാ.ഡോ.രാജന്‍ മാത്യു,ഫാ.പോള്‍ തോട്ടക്കാട്ട്, റവ.നൈനാന്‍ ജേക്കബ്, ഫാ.ാേസഫ് നെടുമാംകുഴിയില്‍, ഫാ.മാത്യു മേലേടം, ഷാജി അബ്രഹാം, വര്‍ഗീസ് മാത്യു, ഷാജു രാമപുരം, ഷാജി ജോണ്‍, വര്‍ഗീസ് ജോണ്‍, എബ്രഹാം തോമസ്, ബേബി പുന്നൂസ് എന്നിവര്‍ ഉള്‍പ്പെടുന്ന കമ്മറ്റി പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കരോള്‍ട്ടണ്‍ മാര്‍ത്തോമാചര്‍ച്ച് ഈ വര്‍ഷത്തെ സംയുക്ത കരോളിന് ആതിഥേയത്വം വഹിക്കും. എല്ലാവരുടേയും സാന്നിധ്യസഹകരണം പ്രത്യേകം ക്ഷണിക്കുന്നതായി പ്രസിഡന്റ് സാം മാത്യു, സെക്രടട്ടറി അലക്‌സ് അലക്‌സാണ്ടര്‍ എന്നിവര്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.