You are Here : Home / USA News

എന്‍.എ.ജി.സി വാര്‍ഷികാഘോഷം ഡിസംബര്‍ അഞ്ചിന് ശനിയാഴ്ച

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, December 04, 2015 01:31 hrs UTC

ചിക്കാഗോ: നായര്‍ അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ചിക്കാഗോയുടെ ഒന്നാമത് വാര്‍ഷികാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് എം.എന്‍.സി നായര്‍ അറിയിച്ചു. അറോറ ബാലാജി ക്ഷേത്രത്തിലെ പഞ്ചവടി ഓഡിറ്റോറിയത്തില്‍ (1145 സുള്ളിവന്‍ റോഡ്, അറോറ, 60506) വച്ച് ഡിസംബര്‍ അഞ്ചാംതീയതി വൈകുന്നേരം 4 മണി മുതല്‍ വിവിധ പരിപാടികള്‍, മണ്ഡലകാല ആഘോഷം എന്നിവയോടുകൂടി നടത്തുന്നതാണ്. കഴിഞ്ഞ ഒരുവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വളരെ നല്ല രീതിയില്‍ നടത്തുവാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അതിനുവേണ്ടി പ്രവര്‍ത്തിച്ച എല്ലാ ഭാരവാഹികളോടും അംഗങ്ങളോടും പ്രസിഡന്റ് നന്ദി അറിയിച്ചു. ഈ ഒന്നാമത് വാര്‍ഷികാഘോഷ ചടങ്ങിലേക്ക് എല്ലാ അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും സംഘാടകര്‍ സ്വാഗതം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: എം.എന്‍.സി നായര്‍ (217 649 1146), ജയരാജ് നാരായണന്‍ (847 943 7643), രാജ് നായര്‍ (847 942 8036).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.