You are Here : Home / USA News

കൈരളി ആര്‍ട്‌സ് ക്ലബ് സൗത്ത് ഫ്‌ളോറിഡ ക്രിസ്മസ്-ന്യൂഇയര്‍ പ്രോഗ്രാം ജനുവരി 9-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 05, 2015 03:30 hrs UTC

ഡേവി, ഫ്‌ളോറിഡ: ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ അമേരിക്കയിലും കേരളത്തിലും ഒരുപോലെ ശ്രദ്ധ പിടിച്ചുപറ്റിയ കൈരളി ആര്‍ട്‌സ് ക്ലബ് ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ ക്രിസ്മസ്- ന്യൂഇയര്‍ പ്രോഗ്രാം വിപുലമായ പരിപാടികളോടെ ഡേവിയിലുള്ള മാര്‍ത്തോമാ പള്ളി ഓഡിറ്റോറിയത്തില്‍ വച്ച് ജനുവരി 9-ന് വൈകിട്ട് 6 മണിക്ക് നടത്തുന്നതാണ്. വിശിഷ്ടാതിഥികളായി സിറ്റി ഓഫ് ഡേവി മേയര്‍ ജൂഡി പോള്‍, കൗണ്‍സില്‍ മെമ്പര്‍മാരായ മാര്‍ലന്‍ ലൂയീസ്, കാരിയല്‍ ഹറ്റാന്‍, ഡോ. സാജന്‍ കുര്യന്‍ എന്നിവരും ഫൊക്കാന ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി അഡ്വ. വിനോദ് കെയാര്‍കെ എന്നിവരെ കൂടാതെ വിവിധ സംഘടനാ നേതാക്കളും പങ്കെടുക്കുന്നതാണ്. ഡിന്നറോടുകൂടി ആരംഭിക്കുന്ന ഈ ആഘോഷപരിപാടിയിലേക്ക് സൗത്ത് ഫ്‌ളോറിഡയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് രാജന്‍ പടവിലും മറ്റ് ഭാരവാഹികളും അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.