You are Here : Home / USA News

ഷിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ കലാ­മേള ഏപ്രില്‍ 2-ന്

Text Size  

Story Dated: Friday, December 11, 2015 12:17 hrs UTC

ജിമ്മി കണി­യാല

ഷിക്കാഗോ: അമേ­രി­ക്ക­യില്‍ ഏറ്റവും അധികം കലാ­കാ­ര­ന്മാര്‍ പങ്കെ­ടു­ക്കുന്ന യുവ­ജ­നോ­ത്സവം "ഷിക്കാഗോ മല­യാളി അസോ­സി­യേ­ഷന്‍ കലാ­മേള 2016' ഏപ്രില്‍ മാസം രണ്ടാം തീയതി ശനി­യാഴ്ച രാവിലെ 8 മണി മുതല്‍ ബെല്‍വു­ഡിലെ സീറോ മല­ബാര്‍ കത്തീ­ഡ്രല്‍ ഹാളില്‍ വച്ചു നട­ത്തു­വാന്‍ തീരു­മാ­നി­ച്ചു. രഞ്ജന്‍ ഏബ്രഹാം ചെയര്‍മാ­നാ­യും, ജിതേഷ് ചുങ്ക­ത്ത്, ജിമ്മി കണി­യാലി എന്നി­വര്‍ കോ- ചെയര്‍മാന്‍മാ­രു­മാ­യുള്ള കമ്മിറ്റി രൂപീ­ക­രി­ച്ചു. മറ്റു വിശ­ദാം­ശ­ങ്ങള്‍ പിന്നാലെ അറി­യി­ക്കു­ന്ന­താ­ണെന്നു ഭാര­വാ­ഹികള്‍ അറി­യി­ച്ചു. പ്രസി­ഡന്റ് ടോമി അംബേ­നാ­ട്ടിന്റെ അധ്യ­ക്ഷ­ത­യില്‍ ചേര്‍ന്ന ഡയ­റ­ക്ടര്‍ ബോര്‍ഡ് യോഗ­മാണ് ഈ തീരു­മാ­ന­മെ­ടു­ത്ത­ത്. സെക്ര­ട്ടറി ബിജി സി. മാണി, ട്രഷ­റര്‍ ജോസ് സൈമണ്‍ മുണ്ട­പ്ലാ­ക്കില്‍, ജോയിന്റ് ട്രഷ­റര്‍ ഫിലിപ്പ് പുത്തന്‍പു­ര­യില്‍ തുട­ങ്ങി­യ­വര്‍ പ്രസം­ഗി­ച്ചു. ജോണി­ക്കുട്ടി പിള്ള­വീ­ട്ടില്‍, ജൂബി വള്ളി­ക്ക­ളം, സാബു നടു­വീ­ട്ടില്‍, സണ്ണി വള്ളി­ക്ക­ളം, സ്റ്റാന്‍ലി കള­രി­ക്ക­മു­റി­യില്‍, തൊമ്മന്‍ പൂഴി­ക്കു­ന്നേല്‍ തുട­ങ്ങി­യ­വര്‍ ചട­ങ്ങു­കള്‍ക്ക് നേതൃത്വം നല്‍കി. പുതു­തായി വാങ്ങുന്ന ഓഫീസ് മന്ദി­ര­ത്തിന്റെ ധന­ശേ­ഖ­രണ പരി­പാ­ടി­കളുടെ പുരോ­ഗതി യോഗം അവ­ലോ­കനം ചെയ്തു. ഓഫീസ് മന്ദിരം വാങ്ങു­ന്ന­തിനും തുടര്‍ന്നുള്ള ചില­വു­കള്‍ക്കു­മായി എത്രയും വേഗം ഒരു സ്റ്റേജ്‌ഷോ നട­ത്തു­വാനും യോഗം തീരു­മാ­നി­ച്ചു. തപാല്‍ മാര്‍ഗ്ഗ­വും, ഇ മെയില്‍ വഴിയും അയ­യ്ക്കുന്ന അറി­യി­പ്പു­കള്‍ ലഭി­ക്കു­ന്നി­ല്ലാത്ത അംഗ­ങ്ങള്‍ എത്രയും വേഗം ഭാര­വാ­ഹി­ക­ളു­മായി ബന്ധ­പ്പെ­ടു­ക­യും, ശരി­യായ വിലാസം അറി­യി­ക്കു­കയും വേണ­മെന്ന് ഭാര­വാ­ഹി­കള്‍ അഭ്യര്‍ത്ഥി­ച്ചു. www.chicagomalayaleeassociation.org

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.