You are Here : Home / USA News

ഹൈന്ദവപഠനത്തിന് ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികള്‍ നല്‍കിയത് 4.6 മില്യണ്‍

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 11, 2015 12:22 hrs UTC

ബെര്‍കിലി(കാലിഫോര്‍ണിയാ): ബെര്‍കിലി യൂണിവേഴ്‌സിറ്റി ധര്‍മ സ്റ്റഡീസ് സെന്ററിന് ഇന്ത്യന്‍ അമേരിക്കന്‍ ദമ്പതികളായ ഡോ. അജയ്, മീര സിംഗാള്‍ എന്നിവര്‍ 4.6 മില്യണ്‍ ഡോളര്‍ എന്‍ഡോവ്‌മെന്റ് ഫണ്ട് വാഗ്ദാനം ചെയ്തു. ഡിസംബര്‍ 5നാണ് ഈ പ്രോഗ്രാമിന് തുടക്കം കുറിച്ചത്. ബെര്‍കിലി കാമ്പസിലെ ഗ്രാജുവേറ്റ് തിയോളജിക്കല്‍ യൂണിയനുമായി ബന്ധപ്പെട്ടാണ് സെന്റര്‍ ഫോര്‍ ധര്‍മ്മ സ്റ്റഡീസ് നോര്‍ത്ത് അമേരിക്കയിലെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണിതെന്ന് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രൊഫ.പുരുഷോത്തമ ബിലിമോറിയ പറഞ്ഞു. ഹൈന്ദവ പഠനത്തില്‍ എം.എ, പി.എച്ച്.ഡി. സര്‍ട്ടിഫിക്കറ്റുകളാണ് ഇവിടെ നിന്നും ലഭിക്കുക. ഹിന്ദു തിയോളജി സെമിനാര്‍, ക്ലാസിക്കല്‍ മോഡേണ്‍ ഹിന്ദു ലിറ്ററേച്ചര്‍, ഇന്ത്യന്‍ ഫിലോസഫി ആന്റ് എത്തിക്‌സ്, ഹിന്ദു ആര്‍ട്ട്‌സ്, യോഗ തുടങ്ങിയ ഹിന്ദുമത പഠനങ്ങളാണ് ഇവിടെ നടക്കുന്നത്. ഇന്ത്യയിലെ പുരാതന സംസ്‌ക്കാരവും, പാരമ്പര്യങ്ങളും ആഗോള തലത്തില്‍ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടും, ഇതിനെകുറിച്ചുള്ള പഠനങ്ങള്‍ എങ്ങനെയാണ് ഒഴിാക്കുവാന്‍ കഴിയുക. ജി.റ്റി.യു. പ്രസിഡന്റ് ഡോ.റീസ് ചോദിച്ചു. ഹൈന്ദവ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ തുക ശരിയായ രീതിയില്‍ ഗ്രാജുവേറ്റ് തിയോളജിക്കല്‍ യൂണിയന്‍ വിനിയോഗിക്കുമെന്ന് ധര്‍മ സിവിലൈസേഷന്‍ ഫൗണ്ടേഷന്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് അംഗമായ അജയ് സിംഗാള്‍ പറഞ്ഞു. ഈ സംരംഭത്തിന്റെ വിജയകരമായ പ്രവര്‍ത്തനങ്ങള്‍ക്കു ഇന്ത്യന്‍ അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ സഹകരണം സംഘടനയുടെ പ്രസിഡന്റ് ശിവ ബാജ്‌പേയ് അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.