You are Here : Home / USA News

വി.­ഡി. രാജ­പ്പനെ ചിക്കാഗോ സോഷ്യല്‍ ക്ലബും, കോട്ടയം സിറ്റി­സണ്‍ ക്ലബും ആദ­രിച്ചു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, December 12, 2015 11:49 hrs UTC

ചിക്കാഗോ: എണ്‍പ­തുക­ളില്‍ നൂറു­ക­ണ­ക്കിന് സ്റ്റേജു­ക­ളി­ലൂടെ മല­യാ­ളി­കളെ ചിരി­പ്പിച്ച പാരഡി ഗാന­ങ്ങ­ളുടെ കുല­പതി വി.­ഡി. രാജ­പ്പന് അമേ­രി­ക്കന്‍ മല­യാ­ളി­ക­ളുടെ ആദ­രം. ഹാസ്യ­ക­ഥാ­പ്ര­സം­ഗ­ത്തിന് പുതിയ നിര്‍വ­ചനം നല്‍കിയ വി.­ഡി. രാജ­പ്പന്‍, എന്തും ഏതും കഥാ­പ്ര­സം­ഗ­ത്തിന് വിഷ­യ­മാ­ക്കാ­മെന്നു തെളി­യി­ച്ചു. പൊത്തു­പു­ത്രി, ചിക­യുന്ന സുന്ദ­രി തുട­ങ്ങിയ നിര­വധി കഥാ­പ്ര­സം­ഗ­ങ്ങളും പാരഡി ഗാന­ങ്ങ­ളു­മായി കേര­ള­ത്തി­ലു­ട­നീളം ചിരി­യുടെ മേളം തന്നെ ഒരു­ക്കിയ രാജ­പ്പനെ ചിക്കാഗോ സോഷ്യല്‍ ക്ലബും കോട്ടയം ആസ്ഥാ­ന­മായി പ്രവര്‍ത്തി­ക്കുന്ന സിറ്റി­സണ്‍ ക്ലബും സംയു­ക്ത­മായി 50,000 രൂപ പാരി­തോ­ഷികം നല്‍കി­യാണ് ആദ­രി­ച്ച­ത്. ചിക്കാഗോ സോഷ്യല്‍ ക്ലബിനെ പ്രതി­നി­ധീ­ക­രിച്ച് പീറ്റര്‍ കുള­ങ്ങ­ര­യും, സിറ്റി­സണ്‍ ക്ലബിനെ പ്രതി­നി­ധീ­ക­രിച്ച് അച്ചന്‍കുഞ്ഞ് കണ്ടം­ചി­റ­യും വി.ഡി രാജ­പ്പന്റെ വീട്ടിലെത്തി പാരി­തോ­ഷികം നല്‍കി. ചട­ങ്ങില്‍ മുന്‍ ഇന്ത്യന്‍ വോളി­ബോള്‍ താരം ഡോ. ജോര്‍ജ് മാത്യുവും സന്നി­ഹി­ത­നാ­യി­രു­ന്നു. കഴി­ഞ്ഞ­വര്‍ഷം പ്രശ­സ്ത­നാ­യ കായി­ക­താ­രത്തെ ചിക്കാഗോ സോഷ്യല്‍ ക്ലബ് ആദ­രി­ച്ചി­രു­ന്നു. ചിക്കാഗോ സോഷ്യല്‍ ക്ലബിന്റെ നേതൃ­ത്വ­ത്തില്‍ നിര­വ­ധി­യായ ചാരിറ്റി പ്രവര്‍ത്ത­ന­ങ്ങള്‍ നട­ത്താന്‍ തയാ­ഠെ­ടു­ക്കു­ന്ന­തായി പ്രസി­ഡന്റ് സാജു കണ്ണ­മ്പള്ളി അറി­യി­ച്ചു. ജോയി നെല്ലാ­മറ്റം അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.