You are Here : Home / USA News

ന്യൂയോര്‍ക്കില്‍ സരസ്വതി അവാര്‍ഡിന് അരങ്ങൊരുങ്ങി

Text Size  

Story Dated: Saturday, December 12, 2015 12:00 hrs UTC

ബി. അരവിന്ദാക്ഷന്‍ ന്യയോര്‍ക്ക്: സരസ്വതി അവാര്‍ഡിന്റെ പതിനെട്ടാമത് ദേശീയ മത്സരത്തിന് ന്യൂയോര്‍ക്കില്‍ അരങ്ങൊരുങ്ങി. ക്യൂന്‍സിലെ ഗ്ലീന്‍ ഓക്‌സ് ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ ഡിസംബര്‍ 12ന് (ശനി) രാവിലെ 10ന് മത്സരങ്ങള്‍ ആരംഭിക്കും. വൈകുന്നേരം ആറിന് നടക്കുന്ന അവാര്‍ഡുദാന ചടങ്ങില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിനെ പ്രതിനിധീകരിച്ച് കോണ്‍സുല്‍ ജി. ശ്രീനിവാസ റാവു മുഖ്യാതിഥിയായിരിക്കും. ഡോ. പൂര്‍ണിമ ദേശായി സന്ദേശം നല്‍കും. തുടര്‍ന്ന് മുക്താബര്‍ ഫൈന്‍ ആര്‍ട്‌സ്, ജീവധാര സ്കൂള്‍ ഓഫ് ഡാന്‍സ് എന്നിവര്‍ അവതരിപ്പിക്കുന്ന നൃത്ത വിരുന്നും അരങ്ങേറും. ദക്ഷിണ ഇന്ത്യന്‍ സംസ്കാരങ്ങളുടെ പൈതൃകം പേറുന്ന 81ലധികം യുവ പ്രതിഭകള്‍ ന്യൂയോര്‍ക്കിലെ മത്സരത്തില്‍ അവരുടെ കലാഭിരുചിയും പ്രതിഭയും പ്രകടമാക്കും. ഇന്ത്യന്‍ നൃത്ത, നാട്യ, വാദ്യ സംഗീത കലകളുടെ പ്രോത്സാഹനമാണ് സരസ്വതി അവാര്‍ഡിന്റെ ലക്ഷ്യം. ഭാരതീയ കലാ, സാംസ്കാരിക രംഗത്ത് പ്രതിഭയും വ്യക്തിമുദ്രയും കൈവരിച്ചിട്ടുള്ളവരാണ് അവാര്‍ഡിന്റെ വിധി നിര്‍ണയിക്കുക. രമ ബാലചന്ദ്രന്‍, ശാലിനി രാജേന്ദ്രന്, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഹേമ ശര്‍മ, രമേശ് ലഗ്‌സ്മിസന്‍, ഭാവന മാധവന്‍, സിരേഷ കൊരപ്പാട്ടി എന്നിവരാണ് ജഡ്ജസ്. മത്സരത്തിന് മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമാണ് പ്രവേശനം. അവാര്‍ഡ് ദാന ചടങ്ങിലേയ്ക്ക് പ്രവേശനം സൗജന്യമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.