You are Here : Home / USA News

അക്ഷര പുജാരിയായഭിഷഗ്വരന്‍ ദൂരഗോപുര'ത്തില്‍ ശനിയാഴ്ച രാവിലെ 9 മണിക്ക്

Text Size  

Story Dated: Saturday, December 12, 2015 12:02 hrs UTC

തയ്യാറാക്കിയത് : മനോഹര്‍ തോമസ് പ്രവാസി ചാനലിന്റെ ഏറ്റവും കാഴ്ചക്കാരുള്ള പ്രോഗ്രാമ്മുകളില്‍ ഒന്നായ ദൂരഗോപുരത്തില്‍ മനോഹര്‍ തോമസിനൊപ്പം ഡോക്ടര്‍എം.വി.പിള്ള മനസ്സ് തുറക്കുന്നു. അമേരിക്കയിലെ പ്രശസ്ത ഡോക്ടറും, വാഗ്മിയും സര്‍വോപരി കലാസ്വാദകനുമായ ഡോ. എം വി.പിള്ളക്ക്, അദ്ദേഹത്തിന്റെ തൊപ്പിയില്‍ ഇങ്ങിനെ ഒരു തുവലായിരിക്കും ഏററവും അനുയോജ്യം. ചെറുപ്പത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് കവിതാ മത്സരത്തില്‍ ഒന്നാം സമ്മാനമായി വൈലൊപ്പിള്ളിയുടെ'മാമ്പഴം'കിട്ടിയ അദ്ദേഹം ആ ലോകത്തുനിന്ന് വളരെ വഴി മാറിസഞ്ചരിക്കേണ്ടി വന്നു.അന്ന് രണ്ടാം സമ്മാനം വാങ്ങിയത് പ്രശസ്തകവിയായ ഡി. വിനയ ചന്ദ്രനാണ്.പിന്നിട് മെഡിക്കല്‍ കോളേജ് പഠനവും, തിരക്കും ഒക്കെയായി അകന്നു പോയെങ്കിലും വായന മാത്രം കുടെ കൂട്ടി . കൈനിക്കര കുടുംബത്തില്‍ ജനിച്ചത് കൊണ്ടുതന്നെ ചെറുപ്പം മുതലേ പുസ്തകങ്ങളുമായി ഇടപഴകാനുള്ള അവസരം ഉണ്ടായി. മാത്രമല്ല വലിയച്ചനായ കൈനിക്കര കുമാരപിള്ളയെ കാണാന്‍ എത്തുന്ന സാഹിത്യകാരന്മാരുമായി പരിചയപ്പെടാനും അവരുടെ സംവാദങ്ങളില്‍ഭാഗഭാക്കാകാനും കഴിഞ്ഞു . പ്രസംഗ കല ഒരു വരദാനമാണ്. അത് ജന്മനാ കിട്ടണം. അത് സ്വായത്തമാക്കിയ ആളുടെ വാക്കുകള്‍ നമ്മള്‍ എല്ലാം മറന്നു കേട്ടിരിക്കും.ഡോ. പിള്ള പ്രസംഗിക്കുമ്പോള്‍, ഒന്നുകില്‍ ഒരു കവിത, അല്ലെങ്കില്‍ ഒരു നര്‍മം, അതും അല്ലെങ്കില്‍ വരുമ്പോള്‍ ഉണ്ടായ ഒരു സംഭവംഅങ്ങിനെവിവരിച്ചു കൊണ്ടായിരിക്കും തുടക്കം. പിന്നെ വിഷയത്തിലേക്ക് കടന്ന് ഓരോ പോയിന്റും വിശദമായി പ്രതിപാദിച്ചായിരിക്കും കടന്നുപോകുന്നത് . അതാണ് പ്രസംഗ കലയുടെ മര്‍മം. മുമ്പൊരിക്കല്‍ കലാകൗമുദിക്ക് വേണ്ടി നടന്‍ മമ്മുട്ടിയെ ഇന്റര്‍വ്യൂ ചെയ്യാനിടയായി. സംസാരത്തിനിടക്ക്ഡോ. പിള്ളയുടെ കാര്യം പറയാനിടവന്നു. 'ആരാണി ഈ ഡോ .എം .വി .പിള്ള ? ഞാന്‍ കുറച്ചു കാലമായി പലരും പറഞ്ഞു കേള്‍ക്കുന്നു.' 'അമേരിക്കയില്‍ ഞങ്ങളുടെ ഇടയില്‍ ജിവിക്കുന്ന ആദരണിയനായ ഒരു വ്യക്തിയാണ് .മമ്മുട്ടിക്ക് മനസ്സിലാക്കാന്‍ എളുപ്പത്തില്‍ പറഞ്ഞാല്‍ നടന്‍ പ്രുഥ്വിരാജിന്റെഅമ്മാവനാണ് .' 'അതുകൊണ്ടായിരിക്കും എല്ലാവരും അറിയുന്നത് 'ഡോ .പിള്ളയെ അറിയാന്‍ അദ്ദേഹത്തിന് അങ്ങിനെഒരു അഡ്രസ് അമേരിക്കയില്‍ വേണമെന്ന് തോന്നുന്നില്ല ഈ ശനിയാഴ്ച ഡിസംബര്‍ 12 നു രാവിലെ 9 മണിക്ക് ലോകമെമ്പാടുമുള്ള യുണൈട്ടട് മീഡിയ വരിക്കാരുടെ സെറ്റ് ടോപ് ബൊക്‌സിലൂടെയും www.pravasichannel.com വഴിയും പ്രേക്ഷകരുടെ സ്വീകരണ മുറിയിൽ ദൂരഗോപുരം എത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് 908-345-5983 watch worldwide via www.pravasichannel.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.