You are Here : Home / USA News

ഹൂസ്റ്റണ്‍ മേയ­റായി സില്‍വ­സ്റ്റര്‍ ടര്‍ണര്‍ തെര­ഞ്ഞെ­ടു­ക്ക­പ്പെട്ടു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, December 13, 2015 08:00 hrs UTC

ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ മേയര്‍ സ്ഥാന­ത്തേയ്ക്ക് ഇന്നു നടന്ന വാശി­യേ­റിയ തെര­ഞ്ഞെ­ടു­പ്പില്‍ പോള്‍ചെയ്ത വോട്ടു­ക­ളില്‍ 108,389) അമ്പ­ത്തൊന്ന് ശത­മാനം നേടി സില്‍വ­സ്റ്റര്‍ ടര്‍ണര്‍ അട്ടി­മറി വിജയം കര­സ്ഥ­മാ­ക്കി. എതിര്‍സ്ഥാ­നാര്‍ത്ഥി ബില്‍കി­ങ്ങിന് 104,307 (49 ശത­മാ­നം) വോട്ടു­ക­ളാണ് ലഭി­ച്ച­ത്. ഡിസം­ബര്‍ 12­-ന് ശനി­യാഴ്ച രാവിലെ ആരം­ഭിച്ച പോളിംഗ് രാത്രി 7 മണിക്ക് അവ­സാ­നി­ച്ചു. അവ­സാന ഫല­പ്ര­ഖ്യാ­പനം രാത്രി പത്ത­ര­യോ­ടു­കൂ­ടി­യാണ് ഉണ്ടാ­യ­ത്. പാര്‍ട്ടി അടി­സ്ഥാ­ന­ത്തി­ലല്ല തെര­ഞ്ഞെ­ടുപ്പ് നട­ന്ന­തെ­ങ്കിലും പുതിയ മേയ­റായി തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട ടര്‍ണര്‍ 26 വര്‍ഷം ടെക്‌സസ് നിയ­മ­സ­ഭ­യില്‍ ഡമോ­ക്രാ­റ്റിക് പാര്‍ട്ടി­യുടെ പ്രതി­നി­ധി­യാ­യി­രു­ന്നു. കിമ മേയ­റാ­യി­രുന്ന ബില്‍ കിങ്ങ് റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി അംഗ­മാ­ണ്. മേയ­റായി തെര­ഞ്ഞെ­ടു­ക്ക­പ്പെട്ട ടര്‍ണറെ ബില്‍കിങ്ങ് അഭി­ന­ന്ദി­ച്ചു. സിറ്റി അഭി­മു­ഖീ­ക­രി­ക്കുന്ന പ്രശ്‌ന­ങ്ങള്‍ പരി­ഹ­രി­ക്കു­ന്ന­തിനു ബില്‍കി­ങ്ങിന്റെ സഹ­ക­രണം മേയര്‍ ടര്‍ണര്‍ അഭ്യര്‍ത്ഥി­ച്ചു. വന്‍ ബിസി­നസ് ഉട­മ­ക­ളു­ടേ­യും, രാഷ്ട്രീയ നേതാ­ക്ക­ളു­ടേയും എന്‍ഡോ­ഴ്‌സ്‌മെന്റ് ലഭിച്ച കിങ്ങ് വിജ­യ­പ്ര­തീക്ഷ പുലര്‍ത്തി­യി­രു­ന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.