You are Here : Home / USA News

തമിഴ്നാട് സഹായ ഹസ്തം : പിയാനോയുടെ അഭ്യര്‍ത്ഥന

Text Size  

ജോര്‍ജ്‌ നടവയല്‍

geodev@hotmail.com

Story Dated: Sunday, December 13, 2015 08:02 hrs UTC

ഫിലഡല്‍ഫിയ: പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്‌സസ് ഓര്‍ഗനൈസേഷന്‍ (പിയാനോ) തമിള്‍നാട് വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് വസ്ത്രങ്ങളും പുതപ്പുകളും ശേഖരിച്ച് അയയ്ക്കുന്നു. '' റോഡ് ടു റികവറി ചാരിറ്റി ഡ്രൈവ്'' എന്ന പരിപാടിയുടെ ഭാഗമായാണ് ഈ സരംഭം. നമ്മുടെ വീട്ടലമാരകളില്‍ (ക്ലോസറ്റുകള്‍) വെറുതേ കിടക്കുന്ന വൃത്തിയുള്ള വസ്ത്രങ്ങള്‍- ഏതു പ്രായക്കാര്‍ക്കുമാവാം-, സ്‌കൂള്‍ ബാഗുകള്‍, സാനിട്ടറി ഐറ്റമുകള്‍, പാവകള്‍, കളിപ്പാട്ടങ്ങള്‍, ഡിസ്‌പോസബിള്‍ ലാറ്റക്‌സ് ഗ്ലൗസ്, ഹാന്റ് ബാഗുകള്‍, ഫ്‌ളിപ്ഫ്‌ളോപ്പുകള്‍ എന്നിങ്ങനെയുള്ള ഇനങ്ങള്‍ സംഭാവനയായി സ്വീകരിക്കുന്നു. ദ്രവ പദാര്‍ ത്ഥങ്ങളോ ( ലിക്വിഡ്‌സ്), ഭഷണ പദാര്‍ ത്ഥങ്ങളോ, എലക്ട്രോണിക്‌സ് ഐറ്റമുകളോ സ്വീകരിക്കില്ല. മീഡിയം സൈസ് മൂവിങ്ങ് ബോക്‌സുകളില്‍ ( 18x18x16) പായ്ക്ക് ചെയ്തവയാകണം. (Shop N’ Carry, 1301 Lindly Ave, Philadelphia, PA 19141, by Wednesday December 16th). ഇത്തരം സംഭാവനകള്‍ഷോപ്പ് ആന്റ് കരീ, 1301 ലിന്‍ഡ്‌ലേയ് അവന്യൂ, ഫിലഡല്‍ ഫിയാ, 19141 എന്ന സ്ഥലത്ത്ഡിസംബര്‍ 16 ബുധനാഴ്ച്ചയ്ക്കു മുമ്പ് എത്തിക്കണം. ഈ സംഭാവനകള്‍ തമിള്‍ നാട്ടില്‍ ശിവാനന്ദസരസ്വതി സേവാശ്രമം എന്ന ചാരിറ്റി പ്രസ്ഥാനം സുരക്ഷിതമായി എത്തിച്ച് വിതരണം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.