You are Here : Home / USA News

ഏലയ്ക്കാ മാല ലേലം ചെയ്തപ്പോള്‍ ലഭിച്ചത് 44,000 ഡോളര്‍!

Text Size  

Story Dated: Monday, December 14, 2015 02:54 hrs UTC

എബി തെക്കനാട്ട്­ '

മിയാമി: കേരളത്തിലെ ഹൈറേഞ്ചില്‍ നിന്നു കൊണ്ടുവന്ന ഏലയ്ക്കാ മാലയായിരുന്നു അത്. സൗത്ത് ഫ്‌­ളോറിഡ സെന്റ് ജൂഡ് ക്‌­നാനായ കാത്തലിക് പള്ളിയിലെ തിരുനാളിനോടനുബന്ധിച്ച് ഈ ഏലയ്ക്ക മാല ജനകീയ ലേലം നടത്തിയപ്പോള്‍ ലഭിച്ചത് 44000 ഡോളര്‍. ജയ്‌­മോന്‍ അറയ്ക്കലാണ് ഏലയ്ക്ക മാല സ്വന്തമാക്കിയത്. ജനകീയ ലേല രീതിയനുസിരച്ച് ഒരാള്‍ വിളിച്ച തുകയില്‍ കൂടുതല്‍ മറ്റൊരാള്‍ വിളിക്കുമ്പോള്‍ വിലയിലെ വ്യത്യാസമാണ് നല്‍കേണ്ടത്. പുതിയതായി പള്ളി വാങ്ങിച്ച സാഹചര്യത്തില്‍ സാമ്പത്തിക ബാധ്യത കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടി നടത്തിയ ലേലത്തില്‍ ഇടവകാംഗങ്ങള്‍ സജീവമായി പങ്കെടുത്തതു കൊണ്ടാണ് ലേലത്തുക ഇത്രയും ഉയര്‍ന്നത്. വികാരി റവ.ഡോ.ജോസ് ആദോപ്പിള്ളില്‍, കൈക്കാരന്മാരായ ജോസഫ് പതിയില്‍, ഏബ്രഹാം പുതിയിടത്തുശേരില്‍, ബേബിച്ചന്‍ പാറാനിക്കല്‍, ജോണി ഞാറവേലില്‍, മൈക്കിള്‍ കുരികാലായില്‍ തുടങ്ങിയവര്‍ ലേലത്തിന് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.