You are Here : Home / USA News

സീറോ മല­ബാര്‍ കാത്ത­ലിക് കോണ്‍ഗ്രസ് ചിക്കാഗോ ചാപ്റ്റര്‍ ടാക്‌സ് സെമി­നാര്‍ നടത്തി

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 16, 2015 02:50 hrs UTC

ചിക്കാഗോ: എസ്.­എം.­സി.സി ചിക്കാഗോ ചാപ്റ്റ­റിന്റെ ആഭി­മു­ഖ്യ­ത്തില്‍ ഡിസം­ബര്‍ 13­-ന് പാരീഷ് ഹാളില്‍ വച്ച് ടാക്‌സ് സെമി­നാര്‍ നട­ത്തു­ക­യു­ണ്ടാ­യി. ഇട­വക വികാരി റവ.­ഡോ. അഗ­സ്റ്റിന്‍ പാല­യ്ക്കാ­പ്പ­റ­മ്പി­ലിന്റെ പ്രാര്‍ത്ഥ­ന­യോടെ സെമി­നാര്‍ ആരം­ഭി­ച്ചു. അഗ­സ്റ്റി­ന­ച്ചന്റെ അധ്യ­ക്ഷ­പ്ര­സം­ഗ­ത്തില്‍ സാമൂഹ്യ പ്രതി­ബ­ദ്ധ­ത­ക­ളുള്ള ക്ലാസു­ക­ളുടെ ആവ­ശ്യ­ക­ത­യെ­പ്പറ്റി എടു­ത്തു­പ­റ­യു­ക­യു­ണ്ടാ­യി. എസ്.­എം.­സി.സി ചാപ്റ്റര്‍ പ്രസി­ഡന്റ് ജോണ്‍സണ്‍ കണ്ണൂ­ക്കാ­ടന്‍ സദ­സ്സിന് സ്വാഗതം ആശം­സി­ച്ചു. മോഡ­റേ­റ്റ­റായി പ്രവര്‍ത്തിച്ച സജി വര്‍ഗീസ് ക്ലാസു­കള്‍ നയി­ക്കുന്ന അക്കൗ­ണ്ടന്റു­മാരെ സദ­സിന് പരി­ച­യ­പ്പെ­ടു­ത്തി. ഫോറിന്‍ അക്കൗണ്ട് ടാക്‌സ് കംപ്ല­യിന്റ് ആക്ടി­നെ­ക്കു­റി­ച്ചുള്ള വിവ­ര­ങ്ങള്‍ ആന്‍ഡ്രൂസ് തോമസ് സി.­പി.എ അവ­ത­രി­പ്പി­ച്ചു. നികു­തി­കാ­ര്യ­ങ്ങള്‍, ട്രസ്റ്റിന്റെ ആവ­ശ്യ­ക­ത, പെന്‍ഷന്‍ ഫണ്ട് എന്നീ കാര്യ­ങ്ങള്‍ ജോസഫ് ചാമ­ക്കാല സി.­പി.എ വിവ­രി­ക്കു­ക­യു­ണ്ടാ­യി. ബിസി­നസ് സംബ­ന്ധി­ച്ചുള്ള വിശദാം­ശ­ങ്ങള്‍ ഔസേഫ് തോമസ് സി.­പി.എ വിശ­ദീ­ക­രി­ച്ചു. പാരീഷ് ഹാളില്‍ നിറ­ഞ്ഞു­നി­ന്നി­രുന്ന ഇട­വ­കാം­ഗ­ങ്ങ­ളുടെ സാന്നിധ്യം ഈ സെമി­നാ­റിന്റെ പ്രസക്തി വര്‍ധി­പ്പി­ച്ചു. സെമി­നാ­റിന്റെ വിജ­യ­ത്തി­നായി എസ്.­എം.­സി.സി അംഗ­ങ്ങള്‍ ഒത്തൊ­രു­മ­യോടെ പ്രവര്‍ത്തി­ച്ചു. റോയി നെടു­ങ്ങോ­ട്ടില്‍, ആന്റോ കവ­ല­യ്ക്കല്‍, സണ്ണി വള്ളി­ക്ക­ളം, ഷിബു അഗ­സ്റ്റി­ന്‍, അനിതാ അക്കല്‍, ജയിംസ് ഓലി­ക്ക­ര, കുര്യാ­ക്കോസ് തുണ്ടി­പ്പ­റ­മ്പില്‍, ഷാജി ജോസ­ഫ്, ബിജി കൊല്ലാ­പു­രം­, ജേക്കബ് കുര്യന്‍ എന്നി­വര്‍ സംഘാ­ട­ക­രാ­യി­രു­ന്നു. സൗണ്ട് സിസ്റ്റം മനീഷ് നിര്‍വ­ഹി­ച്ചു. ഫ്രീലാന്‍സ് ജേര്‍ണ­ലിസ്റ്റ് ജോയി­ച്ചന്‍ പുതു­ക്കുളം മീഡി­യയ്ക്ക് നേത­ൃത്വം നല്‍കി. മേഴ്‌സി കുര്യാ­ക്കോ­സിന്റെ നന്ദി പ്രക­ട­ന­ത്തോടെ സെമി­നാര്‍ വിജ­യ­ക­ര­മായി സമാ­പി­ച്ചു. എസ്.­എം.­സി.സി സെക്ര­ട്ടറി മേഴ്‌സി കുര്യാ­ക്കോസ് അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.