You are Here : Home / USA News

നാമം കുടുംബ സംഗമവും എക്‌സലന്‍സ് അവാര്‍ഡ്­ നൈറ്റ്­ കിക്കോഫും ഡിസംബര്‍ 19ന് ന്യുജേഴ്‌­സിയില്‍

Text Size  

Vineetha Nair

klvineetha@yahoo.com

Story Dated: Wednesday, December 16, 2015 02:55 hrs UTC

ന്യുജേഴ്‌­സി: പ്രമുഖ സാംസ്കാരിക സംഘടനയായ നാമം ഡിസംബര്‍ 19ന് ന്യുജേഴ്‌­സിയിലെ എഡിസണ്‍ ഹോട്ടലില്‍ വര്‍ണ്ണാഭമായ പരിപാടികളുമായി ഫാമിലി നൈറ്റ്­ സംഘടിപ്പിക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സജിത് കുമാര്‍ അറിയിച്ചു. ഇതോടനുബന്ധിച്ച് 2016 മാര്‍ച്ച്­ 19ന് നടത്തുന്ന നാമം എക്‌സലന്‍സ് അവാര്‍ഡ്­ നൈറ്റിന്റെ ടിക്കറ്റ്­ കിക്കോഫും ഉണ്ടായിരിക്കും. വൈകുന്നരം 6 മണിക്ക് ആരംഭിക്കുന്ന ചടങ്ങില്‍ പ്രസിഡന്റ് ഡോ. ഗീതേഷ് തമ്പി അധ്യക്ഷത വഹിക്കും. "എട്ടു വീട്ടില്‍ പയ്യന്‍സ് " ഡാന്‍സ് ഗ്രൂപ്പിന്റെ പ്രത്യേക നൃത്തം, മാലിനി നായരും സംഘവും അവതരിപ്പിക്കുന്ന നൃത്ത പരിപാടി തുടങ്ങിയവ ചടങ്ങിനു മാറ്റ് കൂട്ടും. കുട്ടികള്‍ക്ക് ക്രിസ്മസ് സമ്മാനങ്ങളുമായി സാന്റ ക്ലൗസ് എത്തുന്നുണ്ട്. നൃത്ത സംഗീത പരിപാടികള്‍ക്കൊപ്പം ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവരെയും ഉള്‍ക്കൊള്ളിച്ചു കൊണ്ട് ആസ്വാദ്യകരമായ ഗെയിംസ് നടത്തുന്നുണ്ട് . ചെന്നൈ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കു വേണ്ടി സഹായനിധി സ്വരൂപിക്കാനും ചടങ്ങില്‍ ലക്ഷ്യമിടുന്നുണ്ട് . പ്രവാസി സമൂഹത്തില്‍ വളരെ ശ്രദ്ധേയമായിക്കഴിഞ്ഞ നാമം എക്‌സലന്‍സ് അവാര്‍ഡ്­ നൈറ്റ്­ ന്യുജേഴ്‌­സിയിലെ എഡിസനിലുള്ള റോയല്‍ ആല്‍ബെര്‍ട്ട് സ്­ പാലസില്‍ അടുത്ത വര്‍ഷം മാര്‍ച്ച്­ 19നാണ് സംഘടിപ്പിക്കുന്നത് . മലയാളികളെയും ഉത്തരേന്ത്യക്കാരെയും ഒരുമിച്ച് അണിനിരത്തിക്കൊണ്ട് , വിവിധ മേഖലകളില്‍ ഉന്നത വിജയം കൈവരിക്കുകയും സാമൂഹ്യ സേവനം നടത്തുകയും ചെയ്യുന്ന പ്രഗത്ഭരെയാണ് നാമം എക്‌സലന്‍സ് അവാര്‍ഡുകള്‍ നല്കി ആദരിക്കുന്നത്. കുടുംബ സംഗമത്തില്‍ പങ്കു ചേരാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി നാമം ഭാരവാഹികള്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.