You are Here : Home / USA News

ക്‌നാനായ അസോ­സി­യേ­ഷന്റെ ക്രിസ്മസ് ആഘോ­ഷവും കണ്‍വന്‍ഷന്‍ കിക്ക്­ഓഫും

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Wednesday, December 16, 2015 02:56 hrs UTC

സാന്‍­അ­ന്റോ­ണിയോ: കെ.­സി.­സി.­എന്‍.എ പ്രസി­ഡന്റ് സോണി പൂഴിക്കാ­ലാ­യുടെ അധ്യ­ക്ഷ­തയില്‍ ചേര്‍ന്ന പൊതു­യോ­ഗ­ത്തോടെ സാന്‍­അ­ന്റോ­ണി­യോ­യിലെ ക്‌നാനായ അസോ­സി­യേ­ഷന്റെ ക്രിസ്മസ് ആഘോ­ഷ­ങ്ങള്‍ക്ക് തുട­ക്കം­കു­റി­ച്ചു. പ്രസി­ഡന്റ് സിജു കുഴിം­പ­റ­മ്പില്‍ സ്വാഗതം ആശം­സി­ച്ചു. സെക്ര­ട്ടറി ബിജോയി മൂന്നു­പ­റ­യില്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവ­ത­രി­പ്പി­ക്കു­ക­യും, സുബിത ടിന്‍സെന്റ് കണക്ക് അവ­ത­രി­പ്പി­ക്കു­കയും ചെയ്തു. ഓരോ യൂണീ­റ്റി­ലു­മുള്ള പ്രശ്‌ന­ങ്ങള്‍ പരി­ഹ­രിച്ച് കൂട്ടാ­യ്മ­യി­ലൂടെ കെ.­സി.­സി.­എന്‍.എയെ ശക്ത­മാ­ക്കു­ക­യാണ് തന്റെ ലക്ഷ്യ­മെന്ന് അധ്യക്ഷ പ്രസം­ഗ­ത്തില്‍ സോണി പൂഴി­ക്കാല വ്യക്ത­മാ­ക്കി. അതി­നായി തന്റെ ഭാഗ­ത്തു­നി­ന്നുള്ള എല്ലാ സഹായ സഹ­ക­ര­ണ­ങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. സാന്‍ അന്റോ­ണി­യോ­യില്‍ പ്രക­ട­മായ കൂട്ടാ­യ്മ­യില്‍ അദ്ദേഹം സംതൃപ്തി അറി­യി­ച്ചു. ഈ യൂണി­റ്റിലെ എല്ലാ കുടും­ബ­ങ്ങളും ഹൂസ്റ്റണ്‍ കണ്‍വന്‍ഷ­നില്‍ പങ്കെ­ടുത്ത് വന്‍ വിജ­യ­മാ­ക്കി­ത്തീര്‍ക്ക­ണ­മെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കണ്‍വന്‍ഷന്റെ കിക്കോഫ് കര്‍മ്മം സോണി പൂഴി­ക്കാ­ല, അജിത്ത് കുള­ത്തില്‍ക­രോ­ട്ട്, എബി തത്തം­കുളം എന്നി­വര്‍ ദീപം കൊളുത്തി നിര്‍വ­ഹി­ച്ചു. ടെക­സസ് റീജി­യന്‍ ഡി.­കെ.­സി.സി ഡെലി­ഗേറ്റ് സ്റ്റീഫന്‍ മറ്റ­ത്തി­ലിന്റെ ആശംസാ പ്രസം­ഗ­ത്തി­നു­ശേഷം സാന്‍ അന്റോ­ണി­യോ­യിലെ 2015- 16-ലെ ഡയ­റ­ക്ട­റി­യുടെ പ്രകാ­ശനം സോണി പൂഴി­ക്കാല നിര്‍വ­ഹി­ക്കു­കയും ഡാളസ് ക്‌നാനായ അസോ­സി­യേ­ഷന്‍ പ്രസി­ഡന്റ് സിബി കാരു­ക്കാ­ട്ടിന് ആദ്യ കോപ്പി നല്‍കു­കയും ചെയ്തു. തുടര്‍ന്ന് കുട്ടി­ക­ളു­ടേയും യുവ­ജ­ന­ങ്ങ­ളു­ടേയും നിര­വധി കലാ­പ­രി­പാ­ടി­കള്‍ കെ.­സി.­വൈ.­എല്‍ പ്രസി­ഡന്റ് അഞ്ജു മാവേ­ലി­ലിന്റെ നേതൃ­ത്വ­ത്തില്‍ നട­ത്ത­പ്പെ­ട്ടു. വൈസ് പ്രസി­ഡന്റ് ജയിംസ് കട്ട­പ്പുറം എത്തി­ച്ചേര്‍ന്ന എല്ലാ­വര്‍ക്കും നന്ദി പ്രകാ­ശി­പ്പി­ച്ചു. സ്‌നേഹ­വി­രു­ന്നോടെ പരി­പാ­ടി­കള്‍ക്ക് സമാ­പ­നം­കു­റി­ച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.