You are Here : Home / USA News

ഹൂസ്റ്റണില്‍ എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ 25ന്

Text Size  

Jeemon Ranny

jeemonranny@gmail.com

Story Dated: Wednesday, December 16, 2015 12:31 hrs UTC

ഹൂസ്റ്റണ്‍: ഇന്ത്യന്‍ ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റന്റെ ആഭിമുഖ്യത്തില്‍ 34-മത് ക്രിസ്തുമസ് ആഘോഷ പരിപാടികള്‍ ഡിസംബര്‍ 25ന് വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ നടത്തപ്പെടുന്നതാണ്. സ്റ്റാഫോഡിലുള്ള സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ആഡിറ്റോറിയത്തില്‍(2411, 5th ST, STAFFORD, TEXAS) വച്ചാണ് ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചിരിയ്ക്കുന്നത്. മാര്‍ത്തോമ്മാ സഭയുടെ നോര്‍ത്ത് അമേരിക്കാ-യൂറോപ്പ് ഭദ്രാസന അദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. ഗീവര്‍ഗീസ് മാര്‍ തിയഡോഷ്യസ് എപ്പിസ്‌ക്കോപ്പാ ക്രിസ്തുമസ് സന്ദേശം നല്‍കും. ഹൂസ്റ്റണിലെ എപ്പിസ്‌ക്കോപ്പല്‍ സഭകളില്‍പ്പെട്ട 18 ഇടവകകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ അവതരിപ്പിയ്ക്കുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന കലാപരിപാടികളോടൊപ്പം വിവിധ ഇടവകകളില്‍ നിന്നുള്ള മലയാളം-ഇംഗ്ലീഷ് ഗായകസംഘങ്ങള്‍ അവതരിപ്പിയ്ക്കുന്ന ക്രിസ്തുമസ് ഗാനാലാപവും ഉണ്ടായിരിക്കുന്നതാണ്. പി.ആര്‍.ഓ. റവ.കൊച്ചുകോശി ഏബ്രഹാം അറിയിച്ചതാണിത്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെരി.റവ.സഖറിയാ പുന്നൂസ് കോറെപ്പിസ്‌ക്കോപ്പാ-281-261-1127 റവ.ഫാ.ഏബ്രഹാം സഖറിയാ- 832-466-3153 ഡോ.അന്നാ കെ.ഫിലിപ്പ്- 713-305-2772 റോബിന്‍ ഫിലിപ്പ്- 713-408-4326 മോസസ് പണിക്കര്‍- 832-818-3349

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.