You are Here : Home / USA News

അജയ് സാമന്തിനെ ഇല്ലിനോയ്‌സ് യൂണി. ഡീനായി നിയമിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Wednesday, December 16, 2015 12:32 hrs UTC

ഇല്ലിനോയ്‌സ്: ഇന്ത്യന്‍ അമേരിക്കന്‍ പ്രൊഫസര്‍ അജയ് സാമന്റിനെ ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബിസിനസ്സ് ഡീനായി നിയമിച്ചുകൊണ്ട് ഉത്തരവായി. വൈസ് പ്രസിഡന്റും, പ്രൊഫസറുമായ ജാനറ്റ് ക്രിജിയാണ് സാമന്തിനെ പുതിയ തസ്തികയിലേക്ക് നിയമിച്ചതായി ഡിസംബര്‍ 11നു വെളിപ്പെടുത്തിയത്. നിലവിലുള്ള ഡീന്‍ ജെറി മെക്കീന്‍ റിട്ടയര്‍ ചെയ്യുന്ന ഒഴിവിലാണ് സാമന്ത് നിയമിതനായത്. മുംബൈ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയതിനുശേഷം ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് ബിരുദം കരസ്ഥമാക്കി. ഇപ്പോള്‍ നോര്‍ത്ത് ഫ്‌ളോറിഡാ കൊഗിന്‍ കോളേജ് ഓഫ് ബിസിനസ് ഡീനായി പ്രവര്‍ത്തിക്കുന്നു. നോര്‍ത്ത് ഫ്‌ളോറിഡാ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നതിനായി 13 മില്യണ്‍ ഡോളറാണ് സാമന്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി പിരിച്ചെടുത്തത്. വെസ്റ്റേണ്‍ മിഷിഗന്‍ യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ബിസിനസ് താല്‍ക്കാലിക ഡീന്‍ എന്ന നിലയിലും മാതൃകാപരമായി പ്രവര്‍ത്തനമാണ് കാഴ്ചവെച്ചിട്ടുള്ളത്. അജയ് സാമന്തിന്റെ സേവനവും, നേതൃത്വവും ഇല്ലിനോയ്‌സ് യൂണിവേഴ്‌സിറ്റിക്ക് ലഭിച്ചത് അഭിനന്ദനാര്‍ഹമാണെന്ന് വൈസ് പ്രസിഡന്റ് ജാനറ്റിന്റെ പ്രസ്താവനയില്‍ പറയുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.