You are Here : Home / USA News

ക്രിസ്മസിനെ വരവേല്‍ക്കാന്‍ ന്യൂജേഴ്‌സിയിലെ മലയാളിക്രിസ്ത്യന്‍ സമൂഹം

Text Size  

Story Dated: Wednesday, December 16, 2015 12:36 hrs UTC

സജി കീക്കാടന്‍

 

വെസ്റ്റ് ഓറഞ്ച്: രണ്ടായിരം വര്‍ഷം മുമ്പ് ഭൂമിയില്‍ ജാതനായ യേശുക്രിസ്തുവിന്റെ തിരുജനനം കൊണ്ടാടുന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് ന്യൂജേഴ്‌സി ഒരുങ്ങുന്നു. എക്യൂമെനിക്കല്‍ ക്രിസ്റ്റിയന്‍ ഫെല്ലോഷിപ്പ് ഓഫ് ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ആഘോഷ പരിപാടികള്‍ക്ക് വെസ്റ്റ് ഓറഞ്ചിലുള്ള ലിബര്‍ട്ടി മിഡില്‍ സ്‌കൂള്‍ വേദിയാകും. ന്യൂജേഴ്‌സിയിലെ വിവിധ ക്രൈസ്തവ സഭകളിലെ വിവിധ ദേവാലയങ്ങളില്‍ നിന്നായ് മിശിഹായുടെ തിരുജനനത്തെ അനസ്മരിപ്പിക്കുന്ന കാരള്‍ ഗാനങ്ങളും, നൃത്താവിഷ്‌കാരങ്ങളും, ദൃശ്യമനോഹാരിതമായ വിവിധയിനം പരിപാടികളും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ക്ക് മുഖ്യാതിഥിയായ് എത്തുന്നത് ന്യൂജേഴ്‌സി എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പിന്റെ മുന്‍ പ്രസിഡന്റും ഷിക്കാഗോ ആസ്ഥാനമായ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാനുമായ മാര്‍ ജോയി ആലപ്പാട്ട് തിരുമേനിയാണ്. ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുവാന്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. റവ.ഫാ.സണ്ണി ജോസഫ് പ്രസിഡന്റായും, സെക്രട്ടറിയായി ഡോ.സോഫി വില്‍സണും, കണ്‍വീനേഴ്‌സായി ഫാ.ജേക്കബ് ക്രിസ്റ്റി, ഫാ.തോമസ് കടുകപ്പള്ളില്‍, ട്രഷറര്‍ ആയി ഷൈജ ജോര്‍ജ് തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. ഡിസംബര്‍ 27 ഞായറാഴ്ച ഉച്ചയ്ക്ക് 2.30 ന് വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ വിശിഷ്ടാതിഥികളെ വരവേല്‍ക്കുന്നതോടെ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ.സണ്ണി ജോസഫ്- 718-477-2083 ഡോ.സോഫി വില്‍സണ്‍- 848-250-5992

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.