You are Here : Home / USA News

അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തിയത് ഇന്ത്യയെ എങ്ങനെ ബാധിക്കും

Text Size  

Story Dated: Thursday, December 17, 2015 11:46 hrs UTC

: രഞ്ജിത് നായര്‍

 

ആഗോള സമ്പദ്‌­രംഗത്തുതന്നെ കാര്യമായ ചലനമുണ്ടാക്കുന്ന തീരുമാനം വന്നു കഴിഞ്ഞു . 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്കന്‍ ഫെഡ് റിസര്‍വ് പലിശനിരക്ക് കൂട്ടുന്നത് .സമ്പദ്‌­രംഗത്തുണ്ടാകുന്ന ഉണര്‍വ് കൂടുതല്‍ വിദേശ നിക്ഷേപം അമേരിക്കന്‍ വിപണിയിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണമാകും .2008­09 കാലഘട്ടത്തില്‍ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും ഏതാണ്ട് പൂര്‍ണമായും മുക്തമാകുന്ന സ്ഥിതിയിലേക്ക്­ അമേരിക്ക എത്തി ക്കഴിഞ്ഞു . ഇന്ത്യയെ സംബന്ധിച്ചിടത്തോളം രൂപയുടെ മൂല്യം, ഡീസല്‍, പെട്രോള്‍, സ്വര്‍ണം എന്നിവയുടെ വില, ഓഹരി വിപണി എന്നിവയെ തീരുമാനം സ്വാധീനിക്കും.ലോകത്തെ വളരുന്ന സമ്പദ്­ വ്യവസ്ഥകളില്‍ ഒന്നായ ഇന്ത്യയില്‍ നിന്നും ഡോളറിന്റെ തിരിച്ചു ഒഴുക്ക് ഉണ്ടാകുകയാണെങ്കില്‍ രൂപയുടെ വിനിമയ നിരക്ക് ദുര്‍ബലമാവും .അതായത് ഒരു ഡോളര്‍ 70 രൂപയിലേക്കെത്തും . ലോക മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വില കുറയുന്നത് ഇന്ത്യയിലെ പെട്രോള്‍ ഡീസല്‍ വില കുറച്ചേക്കും .

 

 

എന്നാല്‍ പെട്രോളിയം ഇറക്കുമതി ചെലവ് വര്‍ധിക്കും .ഇന്ത്യയുടെ പ്രധാന കയറ്റുമതി യൂറോപ്യന്‍ രാജ്യങ്ങളില്‍ ആയതു കൊണ്ട് ആ രംഗത്തും വലിയ നേട്ടങ്ങള്‍ ക്ക് സാധ്യത കുറവാണെന്ന് വിലയിരുത്തപ്പെടുന്നു .പുതിയ സാഹചര്യത്തില്‍ വായ്പ്പാ പലിശ നിരക്ക് റിസര്‍വ് ബാങ്ക് ഇനി വീണ്ടും കുറയ് ക്കാനുള്ള സാധ്യത കുറയും .പലിശ രഹിത ആസ്തി എന്ന നിലയില്‍ സ്വര്‍ണത്തിന് വില ഇടിയും .റിയല്‍ എസ്‌റ്റേറ്റ്­ മേഖലയില്‍ നേരിട്ടുള്ള വിദേശ നിക്ഷേപം കുറവായതിനാല്‍ കാര്യമായി ബാധിച്ചേക്കില്ല ഏറ്റവും വലിയ ആഘാതം നേരിടുന്നത് ഓഹരി വിപണി ആയിരിക്കും .ഇന്ത്യയിലെ ഓഹരി വിപണി മെചപ്പെട്ടതിന്റെ പ്രധാന കാരണം ഡോളറിന്റെ വര്‍ധിച്ച നിക്ഷേപം ആയിരുന്നു .ഈ നിക്ഷേപങ്ങള്‍ പിന്‍ വലിക്കപ്പെട്ടാല്‍ ഓഹരി വിപണി ഇടിയും .പലിശ വര്‍ധനയുടെ ആഘാതം മുന്‍ കൂട്ടി വിലയിരുത്തിയതിനാല്‍ വന്‍ തിരിച്ചടി ഉണ്ടാകില്ല എന്ന് സാമ്പത്തിക വിദഗ്ധര്‍ കരുതുന്നു . നേരിട്ടുള്ള വിദേശ നിക്ഷേപം കൂടുതലായി ആകര്‍ഷിക്കാനുള്ള പദ്ധതികളുമായി മുന്നോട്ടു പോവുകയും ചുവപ്പ് നാടകള്‍ ഒഴിവായി ത്വരിത ഗതിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ ഇച്ചാ ശക്തിക്കനുസരിച്ചാവും ഇന്ത്യയുടെ സമ്പദ്­ വ്യവസ്ഥയുടെ ഭാവി .താരതമ്യേനെ അപ്രസക്തമായ വിവാദങ്ങള്‍ മാറ്റി വച്ച് ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ കാര്യമായ തിരിച്ചടികള്‍ ഉണ്ടാകാതെ ഇന്‍ഡ്യക്ക്­ മുന്നേറാനാകും എന്ന് കരുതപ്പെടു­ന്നു .

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.