You are Here : Home / USA News

ഫോമാ അന്താരാഷ്ട്ര കണ്‍വെൻഷനിലേക്കു രജിസ്ട്രേഷൻ പുരോഗമിക്കുന്നു.

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Friday, December 18, 2015 03:30 hrs UTC

മയാമി: ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻസ് ഓഫ് അമേരിക്കാസിന്റെ (ഫോമ) അഞ്ചാമത് അന്താരാഷ്ട്ര കണ്‍വെൻഷന്റെ, വിവിധ റീജിയണുകളുടെയും സംഘടനകളുടേയും കിക്ക് ഓഫുകൾ വൻപിച്ച രജിസ്ട്രേഷനോടു കൂടെ ആരംഭിച്ചു. ഒക്ടോബർ 17-ആം തീയതി വാഷിംഗ്‌ടണിൽ വച്ചു നടന്ന ജനറൽ ബോഡിയോടനുബന്ധിച്ചു ക്യാപിറ്റൽ റീജിയണാണു ആർ വീ പി ഷാജു ശിവബാലന്റെ നേതൃത്വത്തിൽ ആദ്യത്തെ കിക്ക് ഓഫ്‌ നടത്തിയത്. ഏകദേശം 21-ഓളം പേർ അന്ന് ഫോമാ കണ്‍വെൻഷൻ ചെയർമാൻ മാത്യു വർഗ്ഗീസിന്റെ അടുത്തു രജിസ്ട്രേഷൻ ഫോറം കൈമാറിയിരുന്നു.
അതിനു ശേഷം സൗത്ത് ഫ്ലോറിഡയിലെ പ്രമുഖ മലയാളി സംഘടനയായ നവകേരള ആർട്ട്സ് ക്ലബിന്റെ ഈ വർഷത്തെ ക്രിസ്ത്മസ് ആഘോഷങ്ങളോടനുബന്ധിച്ചു ഡിസംബർ 12-ആം തീയതി ശനിയാഴ്ച്ച വൈകിട്ട് നടന്ന പരിപാടികളിൽ പങ്കെടുത്ത ജനക്കൂട്ടത്തെ സാക്ഷി നിർത്തി, ഏകദേശം 23 പേർ കണ്‍വെൻഷൻ ചെയർമാൻ മാത്യു വർഗ്ഗീസിന്റെ അടുത്തു രജിസ്റ്റർ ചെയ്തു. ഫോമാ അഡ്വൈസറി ബോർഡ് ചെയർമാൻ ജോണ്‍ റ്റൈറ്റസിന്റെ കൈയ്യിൽ നിന്നും ആദ്യ ഫോറം വാങ്ങിക്കൊണ്ടാണ് കിക്ക് ഓഫ്‌ ഉത്ഘാടനം ചെയ്തത്. ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ മയാമിയിലെ ഡ്യൂവിൽ ബീച്ച് റിസോർട്ടിൽ വച്ചു നടത്തപ്പെടുന്ന ഫോമാ ഇന്റർനാഷ്ണൽ കണ്‍വെൻഷന്റെ ഇത് വരെയുള്ള ഒരുക്കങ്ങളെ കുറിച്ചു വിവരിച്ചു. ഫോമാ നാഷണൽ ട്രഷറാർ ജോയി ആന്തണി,  കണ്‍വെൻഷൻ നാഷണൽ കോഓർഡിനേറ്റർ ജോയ് കുറ്റിയാനി, കണ്‍വീനർ ലൂക്കോസ് പൈനുങ്കൽ, നവകേരള ആർട്ട്സ് ക്ലബ് പ്രസിഡന്റ് എബി ആനന്ദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. അഡ്വൈസറി ബോർഡ് ചെയർമാൻ ജോണ്‍ റ്റൈറ്റസ്, ഫോമായുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളെയും, അതിന്റെ വളർച്ചയേയും കുറിച്ചു സംസാരിച്ചു. പരിപാടിയുടെ അവസാനത്തിൽ രജിസ്ട്രേഷൻ ചെയ്ത വ്യക്തികളോടും, നവകേരളയുടെ ക്രിസ്ത്മസ് ആഘോഷങ്ങളിൽ ഫോമായ്ക്കിങ്ങനെ ഒരവസരം നല്കിയതിനു പ്രസിഡന്റ് എബി ആനന്ദിനോടും മാറ്റ് ഭാരവാഹികളോടും ഉള്ള നന്ദി കണ്‍വെൻഷൻ ചെയർമാൻ മാത്യു വർഗ്ഗീസ് അറിയിച്ചു.
നോർത്ത് അമേരിക്കയിലെ തന്നെ ഏറ്റവും വലിയ മലയാളി കൂടിവരവാണു 4 ദിവസം നീണ്ടു നില്ക്കുന്ന ഫോമാ അന്താരാഷ്ട്ര കണ്‍വെൻഷൻ. 2016 ജൂലൈ 7,8,9,10 തീയതികളുലായി മയാമി ഡ്യൂവില്ല് ബീച്ച് റിസോർട്ടിൽ വച്ചാണു ഫോമാ കണ്‍വെൻഷൻ. കണ്‍വെൻഷനിലേക്കു നേരിട്ടും ഓണ്‍ലൈനായും രജിസ്ട്രേഷൻ ചെയ്യാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് www.fomaa.com എന്ന വെബ്‌ സൈറ്റ് സന്ദർശിക്കുക.

വിനോദ് കൊണ്ടൂർ ഡേവിഡ്

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.