You are Here : Home / USA News

ഒരു­കോ­ടി­യുടെ സ്‌നേഹ­സ്പര്‍ശ­വു­മായി വേള്‍ഡ് മല­യാളി കൗണ്‍സില്‍ ചെന്നൈ­യില്‍

Text Size  

Story Dated: Friday, December 18, 2015 11:28 hrs UTC

- പി.സി. മാത്യു (അ­മേ­രിക്ക റീജി­യന്‍ വൈസ് പ്രസി­ഡന്റ്)

ചെന്നൈ: വെള്ള­പ്പൊ­ക്കം­മൂലം ചെന്നൈ­യില്‍ ദുരി­ത­മ­നു­ഭ­വി­ക്കു­ന്ന­വരെ സഹാ­യി­ക്കു­ന്ന­തി­നായി വേള്‍ഡ് മല­യാളി കൗണ്‍സില്‍ ഒരു­കോടി രൂപ വാഗ്ദാനം ചെയ്തു. ഗ്ലോബല്‍ ചെയര്‍മാന്‍ വി.സി പ്രവീണ്‍, എ.­വി. അനൂപ് എന്നി­വ­രുടെ നേതൃ­ത്വ­ത്തില്‍ ചെന്നൈ പ്രോവിന്‍സിന്റെ നിസ്വാര്‍ത്ഥ­മായ പ്രവര്‍ത്ത­ന­ങ്ങള്‍ തുട­ക്കം­മു­തല്‍ നല്‍കി­ക്കൊ­ണ്ടി­രു­ന്നത് അനേക കുടും­ബ­ങ്ങള്‍ക്ക് ആശ്വാ­സ­മാ­യി. ശ്രീ അനൂപ് ചെയര്‍മാ­നായി രൂപം­കൊ­ടുത്ത ആക്ഷന്‍ കൗണ്‍സി­ലിന്റെ പ്രവര്‍ത്ത­നത്തെ മന്ത്രി കുഞ്ഞാ­ലി­ക്കുട്ടി അനു­മോ­ദി­ക്കു­കയും പത്തു­ലക്ഷം രൂപ സംഭാ­വ­ന­യായി നല്‍കു­കയും ചെയ്തു. അമേ­രി­ക്ക­യില്‍ ഡബ്ല്യു.­എം.സി ന്യൂജേഴ്‌സി പ്രോവിന്‍സ് 10,000 ഡോളര്‍ റിലീഫ് ഫണ്ടി­ലേക്ക് സമാ­ഹ­രി­ച്ചു­ക­ഴി­ഞ്ഞ­തായി ആന്‍ഡ്രൂസ് പാപ്പ­ച്ച­നും, അലക്‌സ് കോശി വിള­നി­ലവും അറി­യി­ച്ചു. അമേ­രി­ക്ക­യി­ലുള്ള മറ്റ് പ്രോവിന്‍സു­കള്‍ കഴി­യു­ന്നത്ര ധന­സ­ഹായം നല്‍കി സംഘ­ട­ന­യുടെ ഉദ്യ­മത്തെ വിജ­യി­പ്പി­ക്ക­ണ­മെന്ന് ഗ്ലോബല്‍ പ്രസി­ഡന്റ് ഐസക് ജോണ്‍ പട്ടാ­ണി­പ്പ­റ­മ്പില്‍, ഗ്ലോബല്‍ സെക്ര­ട്ടറി സിറി­യക് തോമസ് എന്നി­വര്‍ സംയു­ക്ത­മായി ആവ­ശ്യ­പ്പെ­ട്ടു. സഹായം അയ­യ്ക്കു­വാന്‍ സന്മ­ന­സു­ള്ള­വര്‍ക്ക് നേരിട്ട് ചെക്കു­ക­ളാ­യി­ട്ടോ, ഡിമാന്‍ഡ് ഡ്രാഫ്റ്റായോ താഴെ­ക്കൊ­ടു­ത്തി­രി­ക്കുന്ന അക്കൗണ്ട് നമ്പ­രില്‍ അയ­യ്ക്കാ­വു­ന്ന­താ­ണ്.

State Bank of Travancore, Chennai Main Branch, Chennai 600108. World Malayalee Council Flood Relief Fund, A/c No: 67345688112 IFSC code SBT 0000002 ന്യൂജേഴ്‌സി പ്രോവിന്‍സ് കാട്ടിയ മാതൃക മറ്റു പ്രോവിന്‍സു­കള്‍ അനു­ക­രി­ക്ക­ണ­മെന്ന് ഗ്ലോബല്‍ നേതാ­ക്ക­ളായ ഗോപാ­ല­പി­ള്ള, ജോര്‍ജ് കാക്ക­നാ­ട്ട്, അലക്‌സ് കോശി വിള­നിലം എന്നി­വര്‍ അമേ­രി­ക്കന്‍ പ്രോവിന്‍സു­ക­ളോട് ആവ­ശ്യ­പ്പെ­ട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.