You are Here : Home / USA News

ഇന്ത്യന്‍ സ്റ്റോര്‍ ക്ലാര്‍ക്ക് ഹൂസ്റ്റ­ണില്‍ വെടി­യേറ്റ് മരിച്ചു

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Friday, December 18, 2015 11:31 hrs UTC

ക്ലീവ്‌ലാന്റ്, ഹൂസ്റ്റണ്‍: ക്ലീവ്‌ലാന്റ് ഗ്യാസ് സ്റ്റേഷന്‍ ക്ലാര്‍ക്കും ഇന്ത്യന്‍ വംശ­ജ­നു­മായ ബിനോ (Conbino Crasto-40) ഡിസം­ബര്‍ 16­-നു ബുധ­നാഴ്ച കവര്‍ച്ച­ക്കാ­രുടെ വെടി­യേറ്റ് മരി­ച്ചു. ബുധ­നാഴ്ച രാത്രി 9 മണി­യോടെ കട­യി­ലേക്ക് കയ­റി­വന്ന മൂന്നു­പേര്‍ കൗണ്ട­റില്‍ നിന്നും പണം തട്ടയെടു­ത്ത­ശേഷം ക്ലാര്‍ക്ക് ബിനോ­യുടെ മാറി­ലേക്ക് നിറ­യൊ­ഴി­ക്കു­ക­യാ­യി­രു­ന്നു. ആവ­ശ്യ­പ്പെട്ട പണം മുഴു­വന്‍ നല്‍കി­യിട്ടും എന്തി­നാണ് ബിനോ­യുടെ നേര്‍ക്ക് നിറ­യൊ­ഴി­ച്ച­തെന്ന് മന­സി­ലാ­കു­ന്നി­ല്ലെന്ന് സംഭ­വ­സ­മ­യത്ത് കട­യി­ലു­ണ്ടാ­യി­രുന്ന പേര് വെളി­പ്പെ­ടു­ത്താ­വന്‍ ആഗ്ര­ഹി­ക്കാ­ത്ത മറ്റൊരു ജീവ­ന­ക്കാ­രന്‍ പറ­ഞ്ഞു. കവര്‍ച്ചയ്ക്കും വെടി­വെ­യ്പി­നും­ശേഷം പ്രതി­കള്‍ ഓടി രക്ഷ­പെ­ട്ടു. വെടി­യേറ്റ് നില­ത്തു­വീണ ബിനോ തന്നെ­യാണ് പോലീ­സിനെ വിളിച്ച് വിവരം അറി­യി­ച്ച­ത്. പോലീസ് എത്തി ആശു­പ­ത്ര­യി­ല്‍ എത്തി­ച്ചെ­ങ്കിലും ജീവന്‍ര­ക്ഷി­ക്കാ­നാ­യി­ല്ല. പ്രതി­ക­ളുടെ വീഡിയോ ദൃശ്യ­ങ്ങള്‍ പോലീസ് പുറ­ത്തു­വി­ട്ടി­ട്ടു­ണ്ട്. സംഭ­വത്തെ കുറിച്ച് വിവരം ലഭി­ക്കു­ന്ന­വര്‍ ക്ലീവ് ലാന്റ് പോലീ­സു­മായി 281 592 0800 എന്ന നമ്പ­രില്‍ ബന്ധ­പ്പെ­ട­ണ­മെന്ന് അഭ്യര്‍ത്ഥി­ച്ചി­ട്ടു­ണ്ട്. ഏഴു­വര്‍ഷ­മായി ടെക്‌സ­സില്‍ കഴി­യുന്ന ബിനോ­യുടെ ഭാര്യയും രണ്ടു കുട്ടി­കളും ഇന്ത്യ­യി­ലാ­ണ്. ക്രിസ്തു­മ­സിന് മനോ­ഹ­ര­മായി അല­ങ്ക­രിച്ച വീടും, ബിനോ­യുടെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടു­മാണ് അന്വേ­ഷ­ണ­ത്തിന് വീട്ടി­ലെ­ത്തിയ പോലീ­സിനു കാണാ­നാ­യ­ത്. ഇന്ത്യന്‍ വംശ­ജ­രുടെ ഗ്യാസ് സ്റ്റേഷ­നു­ക­ളില്‍ കവര്‍ച്ച നിത്യ സംഭ­വ­മായി മാറി­യി­രി­ക്കു­ന്നു. കഴി­ഞ്ഞ­യാഴ്ച മിഷി­ഗ­ണില്‍ സമാ­ന­മായ കവര്‍ച്ച നട­ന്നെ­ങ്കിലും ആള­പാ­യ­മു­ണ്ടാ­യി­ല്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.