You are Here : Home / USA News

ഹീ നെയിംഡ് മീ മലാലാ' യുഎന്നില്‍ പ്രദര്‍ശിപ്പിച്ചു

Text Size  

Story Dated: Friday, December 18, 2015 02:08 hrs UTC

ജോസ് പിന്റോ സ്റ്റീഫന്‍

ന്യൂയോര്‍ക്ക് നോബല്‍ പീസ് െ്രെപസ് വളരെ ചെറുപ്രായത്തില്‍ തന്നെ കരസ്ഥമാക്കിയ മലാലയെക്കുറിച്ച് അധികം വിശദീകരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ ആ പുരസ്‌ക്കാരം കരസ്ഥമാക്കിയശേഷം മലാല നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ നമ്മളറിയണം. അതില്‍ നാം സഹകരിക്കുകയും വേണം. 'മലാല ഫണ്ട്' എന്ന പേരില്‍ സ്വരൂപിക്കുന്ന ഓരോ ചില്ലികാശും ദാരിദ്ര്യം കൊണ്ട് സ്‌കൂളില്‍ പോകാന്‍ സാധിക്കാത്ത ഹതഭാഗ്യരായ കുഞ്ഞുങ്ങളുടെ വിദ്യാഭ്യസത്തി നായണ് ചെലവഴിക്കുന്നത്. മലാലയെക്കുറിച്ച് പുസ്തകങ്ങളിറങ്ങിയിട്ടുണ്ട്. എന്നാല്‍ 'ഹീ നെയിംസ് മീ മലാല' എന്ന പേരില്‍ പ്രശസ്ത സംവിധായകന്‍ ഡേവിഡ് ഗു ഹെന്‍ ഹൈം പുറത്തിറക്കിയ ഡോക്യുമെന്ററി ചിത്രം മലാലയെക്കുറിച്ച് കൂടുതല്‍ അറിവ് നല്‍കുന്നു. ഡിസംബര്‍ 10 –ാം തിയതി അന്താരാഷ്ട്ര മനുഷ്യാവകാശ ദിനമായി ഐക്യരാഷ്ട്ര സംഘടന ആഘോഷിക്കുന്നു. അതിന്റെ ഭാഗമായി ഈ ഡോക്യുമെന്ററി ഫിലിം ഐക്യരാഷ്ട്ര സംഘടനയുടെ ഹെഡ് കോര്‍ട്ടേഴ്‌സില്‍ പ്രദര്‍ശിപ്പിക്കുകയുണ്ടായി. ആ പ്രത്യേക പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ മുപ്പത്തി രണ്ട് പേരടങ്ങുന്ന സംഘത്തെ ജോസഫ് പിന്റോ സ്റ്റീഫന്‍ (പിന്റോ ഗ്ലോബല്‍ മീഡിയ), തോമസ് കൂവളളൂര്‍, ഷിഹാസ് അബ്ദുളള എന്നിവര്‍ നയിച്ചു. ഡോ. ആനി പോള്‍ (ലെജിസ്ലേറ്റര്‍, റോക്ക് ലാന്റ് കൗണ്ടി), ടോം ജോര്‍ജ്, കോലോത്ത് (ഫിലിം മേക്കര്‍), ഷെവലിയാര്‍ ഇട്ടന്‍ ജോര്‍ജ് (ഫൊക്കാന), അലക്‌സ് തോമസ് (ഫൊക്കാന), ലൈസി അലക്‌സ് (ഫൊക്കാന) ട്രീസാ ജോര്‍ജ്, ഗസാല, ന്യൂജഴ്‌സിയില്‍ നിന്നുളള സ്‌കൗട്ട് ടീം, ടോം ജോര്‍ജിന്റെ കുടുംബാംഗങ്ങളും ഫിലിം ക്രൂ അംഗങ്ങളും ഈ ടീമിലുണ്ടായിരുന്നു. ഭീകരപ്രവര്‍ത്തകരുടെ തോക്കിന്‍ കുഴലിനു മുന്‍പിലും പതറാതെ നിശ്ചദാര്‍ഡ്യത്തോടെ നിലകൊണ്ട മലാല നമുക്കേവര്‍ക്കും ഉത്തമ മാതൃകയാണെന്ന് സംഘാംഗങ്ങള്‍ അഭിപ്രായപ്പെട്ടു. തന്റെ ശരീരത്തിനുളളില്‍ തുളച്ചിറങ്ങിയ വെടിയുണ്ടകളെക്കാള്‍ വേഗത്തില്‍ ലോകമെങ്ങും പറന്നു നടന്ന് തന്റെ സ്‌നേഹ സന്ദേശം പ്രചരിപ്പിക്കുകയും പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്ന മലാലയെ ദൈവം കൂടുതല്‍ ഉപയോഗിക്കട്ടെയെന്ന് പ്രാര്‍ഥിക്കുന്നു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.