You are Here : Home / USA News

ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ച്ചകളിൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ ചർച്ചിന്റെ ക്രിസ്ത്മസ് കൊയർ

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Saturday, December 19, 2015 02:30 hrs UTC

ന്യൂയോർക്ക്: ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സുവിശേഷം പരത്തിയ യേശുദേവന്റെ പിറവി ക്രിസ്ത്മസ്സായി ആഘോഷിക്കുന്ന ഈ മഞ്ഞു പെയ്യുന്ന ഡിസംബർ മാസത്തിൽ, അമേരിക്കയിലേയും വിവിധ ദേവാലയങ്ങളും, സംഘടനകളും നാട്ടിലെ ഓർമ്മകൾ പുതുക്കി ക്രിസ്ത്മസ് ആഘോഷിക്കുകയാണ്. അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളൂടെ വിശേഷങ്ങൾ ലോകമലയാളികളുടെ സ്വീകരണ മുറിയിൽ തൽ സമയം എത്തിക്കുന്ന ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ച്ചകളിൽ (പവേർഡ് ബൈ കോണ്‍ഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച ഡാളസ് ഫാർമേഴ്സ് ബ്രാഞ്ചിലെ മാർത്തോമ ചർച്ചിന്റെ ക്രിസ്ത്മസ് കൊയറാണു സംപ്രേഷണം ചെയ്യുന്നത്. എല്ലാ ഞായറാഴ്ച്ചയും വൈകിട്ട് 7 മണിക്കു ന്യൂയോർക്ക് സമയം (6 മണി, ടെക്സാസ് സമയം) ഏഷ്യാനെറ്റ്‌ ന്യൂസ് ചാനലിലാണ് അമേരിക്കൻ കാഴ്ച്ചകൾ സംപ്രേഷണം ചെയ്യുന്നത്.

അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരിൽ മുന്തിയ പങ്കും താമസിക്കുന്ന ടെക്സാസ് സംസ്ഥാനത്തിലെ ഡാളസിൽ 1976-ലാണു ആദ്യ മാർത്തോമ പള്ളി നിലവിൽ വരുന്നത്. 1996-ലാണു ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ പള്ളി സ്ഥാപിതമായത്. റവ: സജി പി സി, റവ: മാത്യു സാമുവേൽ എന്നീ അച്ഛന്മാരുടെ നേതൃത്വത്തിൽ ജോസ് ചെറിയാനാണ് കൊയർ ഡയറക്ടർ. എം തോമസ്‌ തോമസ്‌, ടി. വി. ചെറിയാൻ, ചാക്കോ ശാസ്ത്രി എന്നിവർ രചിച്ച ഗാനങ്ങളാണ്, ഗായക സംഘം ആലപിച്ചത്. സിബി തലക്കുളം, രവി ഇടത്വ, മഹേഷ്‌, ബിജിലി ജോർജ്, ജോസഫ് ജോർജ് എന്നിവരാണ് പിന്നണി പ്രവർത്തകർ. പരിപാടിയിലേക്ക് പ്രേഷകരെ ആനയിക്കുന്നത് അഞ്ചു ബിജിലിയാണു. ഏഷ്യാനെറ്റ്‌ അമേരിക്കൻ കാഴ്ച്ചകളുടെ അവതാരകൻ ഡോ: കൃഷ്ണ കിഷോറാണു.

കൂടുതൽ വിവരങ്ങൾക്ക്: പ്രൊഡ്യൂസർ രാജു പള്ളത്ത്: 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.