You are Here : Home / USA News

പാസ്റ്റര്‍ ഏബ്രഹാം താന്നിക്കല്‍ (85) നിര്യാതനായി

Text Size  

Story Dated: Saturday, December 19, 2015 10:21 hrs UTC

രാജന്‍ ആര്യപ്പള്ളില്‍

 

ന്യൂജേഴ്‌സി: പരേതരായ താന്നിക്കല്‍ ഐപ്പ്, മാറിയാമ്മ ദമ്പതികളുടെ മകന്‍ പാസ്റ്റര്‍ ഏബ്രഹാം താന്നിക്കല്‍ (അവറാച്ചന്‍) ഡിസംബര്‍ 12-ാം തിയതി ശനിയാഴ്ച്ച ന്യൂജേഴ്‌സിയില്‍ വെച്ച് നിര്യാതനായി. ഡിസംബര്‍ 19 ശനിയാഴ്ച്ച രാവിലെ 8:30 ന് സംസ്കാരശുശ്രൂഷ പെന്തക്കോസ്തല്‍ചര്‍ച്ച്ഓഫ്‌ഗോഡ്, 63 മാഡിസണ്‍ അവന്യൂ, കിളിഫ്റ്റണ്‍ ന്യൂജേഴ്‌സി 07014 വെച്ച് നടത്തിയശേഷംസംസ്കാരംറിഡ്ജ്‌ലോണ്‍ സെമിത്തേരി, 255 മെയിന്‍ അവന്യൂ, കിളിഫ്റ്റണ്‍, ന്യൂജേഴ്‌സി 07014 വെച്ചും നടക്കുന്നതാണ്. സംസ്കാരശുശ്രൂഷകള്‍ക്ക്‌ഐ.പി.സി ഈസ്റ്റേണ്‍ റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ഇട്ടി ഏബ്രഹാം നേത്രത്വം നല്കും. ഭാര്യ: പരേതയായ മറിയാമ്മ കുറ്റിയില്‍, മക്കള്‍: ഡെയിസി, ജോണ്‍സണ്‍ (റെജി), വില്‍സണ്‍ (രാജന്‍)(എല്ലാവരും യു.എസ്.എ), മരുമക്കള്‍: ജോസ്, ഷൈനി, ഷേര്‍ളി (എല്ലാവരും യു.എസ്.എ).ഓതറതാന്നിക്കല്‍ കുടുംബാംഗമായ പാസ്റ്റര്‍ ഏബ്രഹാം തന്റെ സിവില്‍ എഞ്ചിനിയര്‍ പ0നത്തിനുശേഷം ദീര്‍ഘനാള്‍ ബീഹാറില്‍ പാറ്റന പട്ടണത്തില്‍ എഞ്ചിനിയറായി ജോലിചെ­യ്തു കൊണ്ടിരിക്കുമ്പോള്‍ ആരംഭിച്ച ചെറിയ കൂടിവരവ് പിന്‍ കാലത്ത് പ്രെയര്‍ഹാള്‍ എന്ന് സഭയായി രൂപംകൊള്ളുകയും ആ സഭയുടെ ശുശ്രൂഷകനുമായിരുന്നു.1989-ല്‍ കുടുംബമായി അമേരിക്കല്‍ കുടിയേറി പാര്‍ത്ത പാസ്റ്റര്‍ ഏബ്രഹാം ജോലിയോടൊപ്പം റ്റീനെക്ക് ചര്‍ച്ച് ഓഫ്‌ഗോഡ്, ന്യൂജേഴ്‌സി സഭയുടെ സീനിയര്‍ ശുശ്രൂഷകനായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.