You are Here : Home / USA News

വേള്‍ഡ് മലയാളീ കൌണ്‍സില്‍ യൂണിഫൈഡ് D.F.W പ്രോവിന്‍സ് രൂപികരിച്ചു

Text Size  

Nibu Vellavanthanam

nibuusa@gmail.com

Story Dated: Saturday, December 19, 2015 10:24 hrs UTC

ഇര്‍വ്വിങ്ങ്: വേള്‍ഡ് മലയാളീ കൌണ്‍സില്‍ യൂണിഫൈഡ് പ്രോവിന്‌സിന്റെ ഔദ്യോഗിക വിഭാഗവും വിഖടിത വിഭാഗവും പരസ്പരം കയ്‌കോര്‍ത്ത് യൂണിഫൈഡ് ഉ.എ.ണ. പ്രോവിന്‍സ് രൂപികരിച്ചു. ഗ്ലോബല്‍, റീജിയന്‍, പ്രോവിന്‍സ് തലങ്ങളില്‍ 7 വര്‍ഷം മുന്‍പ് വേര്‍പിരിഞ്ഞ കൂട്ടുകാര്‍ അടുത്ത കാലത്ത് തിരുവനതപുരം മസ്‌കറ്റ് ഹോട്ടലില്‍ നടത്തിയ യുനിഫിക്കെഷന്റെ പരിണിത ഫലമാണ് ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ നടന്ന മേര്‍ജിംഗ്. കഴിഞ്ഞ ദിവസം ഇര്‍വിങ്ങിലെ പാരടൈസ് രെസ്‌റ്റൊരന്റില്‍ കൂടിയ യോഗത്തില്‍ ഇരു വിഭാഗങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ച മെമ്മോറാണ്ടം ഓഫ് അണ്ടെര്‍സ്റ്റാന്റിങ്ങ് ആധാരമാക്കിയാണ് യുനിഫിക്കെഷന്‍ നടന്നത്. യൂണിഫൈഡ് ഉ.എ.ണ. പ്രോവിന്‍സ് സാരഥികള്‍ ഡാളസ് ഫോര്‍ട്ട് വര്‍ത്തില്‍ സാമൂഹിക രംഗത്ത് നേതൃതം തെളിയിച്ചവരാണ്. അമേരിക്കയില്‍ വേള്‍ഡ് മലയാളീ കൌണ്‍സില്‍ വളര്‍ത്തിയെടുക്കുന്നതോടപ്പം മറ്റു പ്രോവിന്‌സുകളുടെ പരിപാടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുമെന്നും ചെന്നൈ റിലീഫ് ഫണ്ടിലേക്ക് ഗ്ലോബല്‍ നടത്തുന്ന കര്‍മ പദ്ധതിക്ക് കയ് താങ്ങല്‍ നല്കുമെന്നും പുതിയ സംയുക്ത പ്രോവിന്‍സ് ഭാരവാഹികള്‍ പറഞ്ഞു. ഭാരവാഹികളുടെ പേരുകള്‍ താഴെ: ഗുഡ് വില്‍ അമ്പാ സ്സി ഡര്‍: ഏലിക്കുട്ടി ഫ്രാന്‍സിസ് അഡ്വയിസറി ചെയര്‍മാന്‍: റ്റി. സി. ചാക്കോ ചെയര്‍മാന്‍: ജോണ്‍ ഷെറി പ്രസിഡന്റ്: പി. സി. മാത്യു സെക്രട്ടറി: വര്‍ഗീസ് കെ. വര്‍ഗീസ് വൈസ് പ്രസിഡണ്ട്: തോമസ് ചെല്ലെത്ത് ട്രഷറര്‍: എബ്രഹാം മാലിക്കരുകയില്‍ കമ്മിറ്റി അംഗങ്ങള്‍: രാജന്‍ മാത്യു, സാം മാത്യു ഇരുവിഭാഗത്തില്‍ നിന്നുമുള്ള മുന്‍ ഭാരവാഹികള്‍ അഡ്വയിസറി ബോര്‍ഡില്‍ തുടരും. യൂത്തു ഫോറം, സാഹിത്യ ഫോറം, മുതലായവ രൂപീകരിക്കുമെന്നും നിന്നു പോയ നല്ല പദ്ധതികള്‍ നടപ്പാക്കി മലയാളീ പ്രസ്ഥാനങ്ങള്‍ക് മാതൃകയാകുമെന്നും ചെയര്‍മാന്‍ ജോണ്‍ ഷെറി, പ്രസിഡന്റ് പി. സി. മാത്യു എന്നിവര്‍ സംയുക്തമായി അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.