You are Here : Home / USA News

ലഹരിപദാര്‍ത്ഥങ്ങളുടെ ഉല്‍പാദനവും, വില്പനയും, ഉപയോഗവും നവീകരണ പ്രമാണങ്ങള്‍ക്ക് വിരുദ്ധം

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Saturday, December 19, 2015 10:28 hrs UTC

ന്യൂയോര്‍ക്ക്: ലഹരി പദാര്‍ത്ഥങ്ങളുടെ ഉല്പാദനത്തിനും, വില്പനക്കും ഉപയോഗത്തിനും പ്രോത്സാഹനം നല്‍കുന്നത് അഭിലക്ഷണീയമല്ലെന്നും, ഇതു നാം ഉദ്‌ഘോഷിക്കുന്ന നവീകരണ പ്രമാണങ്ങള്‍ക്ക് വിരുദധവുമാണെന്ന് മാര്‍ത്തോമാ സഭയുടെ പരമാദ്ധ്യക്ഷന്‍ റൈറ്റ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ അഭിപ്രായപ്പെട്ടു. മദ്യം മനുഷ്യന്റെ സുബോധത്തെ നശിപ്പിക്കുകയും നീതിബോധത്തെ തളര്‍ത്തുകയും ചെയ്യുന്നതുമൂലം സമൂഹത്തില്‍ അനീതിയും അക്രമവും വര്‍ദ്ധിക്കുകയും കുടുംബ ബന്ധങ്ങള്‍ ശിഥിലമാക്കുകയും ചെയ്യുന്നു. ഈ ദുരവസ്ഥയെ കുറിച്ചു അവബോധം വര്‍ദ്ധിപ്പിക്കുന്നതിനും പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിനും സഭയായി 2016 ജനവരി 10ന് ലഹരി വിരുദ്ധ ദിനമായി ആചരിക്കണമെന്നാവശ്യപ്പെട്ട് ഡിസംബര്‍ ആദ്യവാരം നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട ഇടവകള്‍ക്ക് പ്രത്യേക സര്‍ക്കുലര്‍ അയച്ചിരുന്നു. ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന് മദ്യവര്‍ജ്ജന റാലികള്‍, പദയാത്രകള്‍, പൊതുയോഗങ്ങള്‍ ആദിയായവ സംഘടിപ്പിച്ചു ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഉത്തരവാദിത്വം സഭാജനങ്ങള്‍ ഏറ്റെടുക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. പള്ളിവക ഹാളുകളിലും, പരിസരങ്ങളിലും വിവാഹം, ഭവന കൂദാശ ആദിയായ സല്‍ക്കാരങ്ങളിലും മദ്യവും പുകവലിയും കര്‍ശനമായി നിരോധിക്കണം. സഭാംഗങ്ങള്‍ മദ്യത്തിനും മയക്കുമരുന്നിനും വിധേയരാകരുതെന്നും, സഭാംഗഗമല്ലാത്ത സഹോദരങ്ങളെ മദ്യാസക്തിയില്‍ നിന്നും സ്വതന്ത്രരാക്കുന്നതിനും നമുക്കു ചുമതലയും, കടപ്പാടും ഉണ്ടെന്നും മെത്രാപോലീത്താ ചൂണ്ടികാട്ടി. മദ്യപാനികളെ സഭയുടെ ചുമതലാ സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കരുതെന്നും, ഇത്തരക്കാര്‍ ആരെങ്കിലും തിരഞ്ഞെടുക്കപ്പെട്ടതായി ചൂണ്ടികാണിച്ചതിലൂടെ ഇതര ക്രൈസ്തവ സഭകള്‍ക്ക് ഉദാത്തമായ മാതൃകയാണ് നല്‍കിയിരിക്കുന്നത്. മദ്യപാനത്തില്‍ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഫലവത്താക്കുന്നതിന് പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തണമെന്നും മെത്രാപോലീത്താ അഭ്യര്‍ത്ഥിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.