You are Here : Home / USA News

വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ താത്കാലിക ഭരണസമിതി ചുമതലയേറ്റു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Sunday, December 20, 2015 06:45 hrs UTC

ആഗോള പ്രഖ്യാപനത്തെ തുടര്‍ന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ന്യൂജേഴ്‌സി പ്രോവിന്‍സ് 2015 ഡിസംബര്‍ 12-ന് എഡിസണ്‍ ഹോട്ടലില്‍ വച്ച് സംയുക്തമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംഘടനയുടെ ഭാവി പരിപാടികളുടെ കരടു രേഖ തയാറാക്കി. പ്രസിഡന്റ് തങ്കമണി അരവിന്ദന്റെ അധ്യക്ഷതയില്‍ കൂടിയ സമ്മേളനം ചെന്നൈ വെള്ളപ്പൊക്ക ദുരിത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ചു. തുടര്‍ന്ന് ഡിസംബര്‍ ഒന്നിന് തിരുവനന്തപുരത്ത് നടന്ന ഐക്യ പ്രഖ്യാപന സമ്മേളനത്തിലെ തീരുമാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് 2005-ലെ ഗ്ലോബല്‍ ബൈലോ ഔദ്യോഗികമായി സ്വീകരിക്കാന്‍ സമ്മേളനത്തില്‍ ഐക്യകണ്‌ഠ്യേന തീരുമാനമായി. ഡോ. ജോര്‍ജ് ജേക്കബ്, തോമസ് മൊട്ടയ്ക്കല്‍ എന്നിവര്‍ പ്രാദേശികതലത്തിലെ സാഹചര്യങ്ങള്‍ക്കനുസൃതമായി ബൈലോയില്‍ ചില മാറ്റങ്ങള്‍ വരുത്തണമെന്ന് അഭിപ്രായപ്പെട്ടു. ഗ്ലോബല്‍. റീജിയന്‍, പ്രോവിന്‍സുകള്‍, കൗണ്‍സില്‍ എന്നീ വിവിധ തലങ്ങളിലുള്ള സംഘടനാ ഘടനയും പ്രവര്‍ത്തനങ്ങളും ആന്‍ഡ്രൂ പാപ്പച്ചന്‍ വിശദീകരിച്ചു. അടുത്ത ഏപ്രില്‍ 16-ന് നടത്തുന്ന ജനറല്‍ബോഡി തെരഞ്ഞെടുപ്പ് വരെ തങ്കമണി അരവിന്ദന്റെ നേതൃത്വത്തില്‍ ഒരു താത്കാലിക ഭരണസമിതിയെ തെരഞ്ഞെടുക്കുകയും ചുമതലയേല്‍ക്കുകയും ചെയ്തു. 2016 ജനുവരി 16-ന് എഡിസണ്‍ ഹോട്ടലില്‍ വച്ച് റീജിയന്‍ മീറ്റിംഗ് നടത്തുവാനും ചെന്നൈ വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിലേക്ക് ന്യൂജേഴ്‌സി പ്രോവിന്‍സിന്റെ സംഭാവനയായി 10000 ഡോളറും ഒരു മെഡിക്കല്‍ സംഘത്തെ അയയ്ക്കാനും തീരുമാനിച്ചു. സെക്രട്ടറി പിന്റോ ചാക്കോ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. ആന്‍ഡ്രൂ പാപ്പച്ചന്‍, അലക്‌സ് വിളനിലം കോശി, തോമസ് മൊട്ടയ്ക്കല്‍, ഡോ. ജേക്കബ് തോമസ്, ഡോ. ഗോപിനാഥന്‍ നായര്‍, സുധീര്‍ നമ്പ്യാര്‍, ഡോ. എലിസബത്ത് മാമ്മന്‍, ജോണ്‍ തോമസ്, ഡോ. ജോര്‍ജ് ജേക്കബ്, പിന്റോ ചാക്കോ, ഫിലിപ്പ് മാരേട്ട്, വര്‍ഗീസ് തെക്കേക്കര, ചാക്കോ കോയിക്കലേത്ത് തുടങ്ങിയ പ്രമുഖര്‍ പങ്കെടു­ത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.