You are Here : Home / USA News

യൂറോപ്പിലെ പുണ്യസ്ഥലങ്ങളിലേക്കു തീര്‍ത്ഥാടനം 2016 മെയ് 8 മുതല്‍ 19 വരെ

Text Size  

Story Dated: Sunday, December 20, 2015 06:49 hrs UTC

ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ഫൊറോനായുടെ ആഭിമുഖ്യത്തില്‍ 2016 മെയ് 8 ഞായര്‍ മുതല്‍ 19 വ്യാഴം വരെ യൂറോപ്പിലെ ചരിത്രപ്രസിദ്ധമായ പുണ്യസ്ഥലങ്ങളിലേക്ക് ഭക്തിനിര്‍ഭരവും വിജ്ഞാനപ്രദവും ആനന്ദകരവുമായ തീര്‍ത്ഥാടനം സംഘടിപ്പിക്കുന്നു. ഈ തീര്‍ത്ഥാടനത്തിലെ ചില കാഴ്ചകള്‍ താഴെപ്പറയുന്നവയാണ്. വത്തിക്കാന്‍ സിറ്റി: ജൂബിലി വര്‍ഷങ്ങളില്‍ മാത്രം തുറക്കുന്ന സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ കവാടം, സിസ്‌റ്റെയിന്‍ ചാപ്പല്‍, വത്തിക്കാന്‍ മ്യൂസിയം, കൊളോസ്സിയം, മാര്‍പാപ്പയുടെ പൊതുദര്‍ശനം, സെന്റ് പീറ്റേഷ്‌സ് ബസിലിക്ക, റോമിലെ മറ്റു പ്രധാന കാഴ്ചകള്‍. അസ്സീസി: വിശുദ്ധ ഫ്രാന്‍സീസ്, വിശുദ്ധ ക്ലാര എന്നിവരുടെ പുണ്യസ്ഥലങ്ങള്‍ മോണ്ടിച്ചിയാരി: മരിയന്‍ ദര്‍ശനം നടന്ന റോസാ മിസ്റ്റിക്കാ വെനീസ്: കനാല്‍ ക്രൂസ് പാദുവാ: വിശുദ്ധ അന്തോനീസിന്റെ ബസലിക്കാ ലൂര്‍ദ്: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലെ മെഴുകുതിരി പ്രദക്ഷിണം സരഗോസാ: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം ആവില: വിശുദ്ധ ത്രേസ്യായുടെ അഴുകാത്ത ഭൗതികശരീരം സാന്‍ഡിയാഗോ: വിശുദ്ധ യാക്കോബ് ശ്ലീഹായുടെ കത്തീഡ്രല്‍ ഫാത്തിമാ: മരിയന്‍ തീര്‍ത്ഥാടന കേന്ദ്രം ലിസ്‌ബോണ്‍: വിശുദ്ധ അന്തോണിയുടെ ജന്മസ്ഥലം, വാസ്‌കോഡി ഗാമായുടെ നാട്. തീര്‍ത്ഥാടനങ്ങള്‍ക്കു നേതൃത്വം നല്­കി പരിചയമുള്ള ഫൊറോനാവികാരി ഫാ. ഏബ്രഹാം മുത്തോലത്ത് ഈ തീര്‍ത്ഥാടനത്തിനു നേതൃത്വം നല്­കുന്നു. മാത്യൂസ് പില്‍ഗ്രിമേജാണ്‌­യാത്രാക്രമീകരണങ്ങള്‍ ചെയ്യുന്നത്. യാത്രചെലവ് $2,700 - 2,999. ഇതില്‍ പങ്കെടുക്കുവാനാഗ്രഹിക്കുന്നവര്‍ താഴെപറയുന്ന ആരുടെയെങ്കിലും പക്കല്‍ അഡ്വാന്‍സ് തുകയായി $500, പാസ് പോര്‍ട്ടിന്റെ കോപ്പി എന്നിവ നല്­കി പേരു രജിസ്റ്റര്‍ ചെയ്യുക. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 36 പേര്‍ക്കായിരിക്കും ഇതില്‍ പങ്കെടുക്കുവാന്‍ അവസരം ലഭി­ക്കുക.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.