You are Here : Home / USA News

ഏഷ്യാനെറ്റ്­ അമേരിക്കന്‍ കാഴ്ച്ചകളില്‍ ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ ചര്‍ച്ചിന്റെ ക്രിസ്മസ് ക്വയര്‍

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Sunday, December 20, 2015 06:54 hrs UTC

ന്യൂയോര്‍ക്ക്: ലോകമെങ്ങും സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സുവിശേഷം പരത്തിയ യേശുദേവന്റെ പിറവി ക്രിസ്മസ്സായി ആഘോഷിക്കുന്ന ഈ മഞ്ഞു പെയ്യുന്ന ഡിസംബര്‍ മാസത്തില്‍, അമേരിക്കയിലേയും വിവിധ ദേവാലയങ്ങളും, സംഘടനകളും നാട്ടിലെ ഓര്‍മ്മകള്‍ പുതുക്കി ക്രിസ്മസ് ആഘോഷിക്കുകയാണ്. അമേരിക്കയിലെ, പ്രത്യേകിച്ചു മലയാളികളൂടെ വിശേഷങ്ങള്‍ ലോകമലയാളികളുടെ സ്വീകരണ മുറിയില്‍ തല്‍ സമയം എത്തിക്കുന്ന ഏഷ്യാനെറ്റ്­ അമേരിക്കന്‍ കാഴ്ച്ചകളില്‍ (പവേര്‍ഡ് ബൈ കോണ്‍ഫിഡന്റ് ഗ്രൂപ്പ്) ഈയാഴ്ച്ച ഡാളസ് ഫാര്‍മേഴ്‌സ് ബ്രാഞ്ചിലെ മാര്‍ത്തോമ ചര്‍ച്ചിന്റെ ക്രിസ്ത്മസ് കൊയറാണു സംപ്രേഷണം ചെയ്യുന്നത്. അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ മുന്തിയ പങ്കും താമസിക്കുന്ന ടെക്‌സാസ് സംസ്ഥാനത്തിലെ ഡാളസില്‍ 1976­ലാണു ആദ്യ മാര്‍ത്തോമ പള്ളി നിലവില്‍ വരുന്നത്. 1996­ലാണു ഫാര്‍മേഴ്‌സ് ബ്രാഞ്ച് മാര്‍ത്തോമ പള്ളി സ്ഥാപിതമായത്. റവ: സജി പി സി, റവ: മാത്യു സാമുവേല്‍ എന്നീ അച്ഛന്മാരുടെ നേതൃത്വത്തില്‍ ജോസ് ചെറിയാനാണ് കൊയര്‍ ഡയറക്ടര്‍. എം തോമസ്­ തോമസ്­, ടി. വി. ചെറിയാന്‍, ചാക്കോ ശാസ്ത്രി എന്നിവര്‍ രചിച്ച ഗാനങ്ങളാണ്, ഗായക സംഘം ആലപിച്ചത്. സിബി തലക്കുളം, രവി ഇടത്വ, മഹേഷ്­, ബിജിലി ജോര്‍ജ്, ജോസഫ് ജോര്‍ജ് എന്നിവരാണ് പിന്നണി പ്രവര്‍ത്തകര്‍. പരിപാടിയിലേക്ക് പ്രേഷകരെ ആനയിക്കുന്നത് അഞ്ചു ബിജിലിയാണ്. ഏഷ്യാനെറ്റ്­ അമേരിക്കന്‍ കാഴ്ച്ചകളുടെ അവതാരകന്‍ ഡോ: കൃഷ്ണ കിഷോറാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പ്രൊഡ്യൂസര്‍ രാജു പള്ളത്ത്: 732 429 9529

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.