You are Here : Home / USA News

ഷിക്കാഗോ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം 25­-ന്

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 21, 2015 12:02 hrs UTC

ഷിക്കാഗോ: കലിയുഗവരദനും സര്‍വ്വാഭീഷ്ടപ്രദായകനും ആയ ശ്രീ ധര്‍മശാസ്താവിന്റെ അപദാനങ്ങളും ശരണംവിളികളും അലയടിച്ചുയരുന്ന ഈ മണ്ഡലവ്രതകാലത്ത്­ ഷിക്കാഗോയിലെ അയ്യപ്പഭക്തര്‍ക്കായി അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്കു മഹോത്സവം ആഘോഷിക്കുന്നു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പരമ്പരാഗതമായി ആഘോഷിച്ചു വരുന്ന ഒരു ആചാരാനുഷ്ഠാനമാണ് അയ്യപ്പന്‍വിളക്ക്. ഭക്തജനങ്ങള്‍ സ്വാമി മന്ത്രങ്ങള്‍ ഉരുവിട്ട് വ്രതശുദ്ധിയോടെ ഭക്തിപുരസ്സരം ക്ഷേത്രങ്ങളില്‍ ഒരുമിച്ചു കൂടി നടത്തുന്ന ഈ ചടങ്ങുകളില്‍ ശബരീസന്നിധാനത്തില്‍ എത്തിച്ചേരാന്‍ സാധിക്കാത്ത ഭക്തജനങ്ങള്‍ സ്വാമി ദര്‍ശനപുണ്യവും അനുഗ്രഹവും നേടുന്നു. ഷിക്കാഗോയിലെ അയ്യപ്പ സേവാസംഘത്തിന്റെ ആഭിമുഖ്യത്തില്‍ അയ്യപ്പന്‍ വിളക്ക് മഹോത്സവം ഡിസംബര്‍ 25, 2015 ­ ന് വിവിധ ആഘോഷപരിപാടികളോടുകൂടി Hindu Temple of Greater Chicago, Lemont ­ല്‍ വച്ച് നടത്തുന്നതായിരിക്കും. രാവിലെ 9 മണിക്കു ആരംഭിച്ച് വൈകുന്നേരം 8 മണിക്ക് പര്യവസാനിക്കുന്ന ചടങ്ങുകളില്‍ ഗണപതി ഹോമം , വിഷ്ണു പൂജ , ദേവി പൂജ , ശിവ പൂജ എന്നിവക്കു ശേഷം, അയ്യപ്പപൂജകളും ഭജനയോടും അഭിഷേകത്തിനോടും ഒപ്പം നാദസ്വരത്തിന്റെയും ശരണം വിളികളുടേയും അകന്പടിയോടു കൂടി നടത്തുന്ന ഘോഷയാത്രയും ഉണ്ടായിരിക്കുന്നതാണ്. വൈകുന്നേരം പടിപൂജയും, അര്‍ച്ചനയും ഹരിവരാസനത്തിനും ശേഷം മഹാപ്രസാദത്തോടെ അയ്യപ്പന്‍ വിളക്ക് പര്യവസാനിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കായി ദയവായി സന്ദര്‍ശിക്കുക ­ www.swamiayyappa.org or email at ayyappaSevaSanghamTeam@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.