You are Here : Home / USA News

തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ക്രിസ്മസ് പുതുവത്സര ആഘോഷം 27 ന്

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Monday, December 21, 2015 12:06 hrs UTC

ഡാലസ് : തിരുവല്ലാ അസോസിയേഷന്‍ ഓഫ് ഡാലസിന്റെ ഒന്‍പതാമത് ക്രിസ്മസ് പുതുവത്സര ആഘോഷം ഡിസംബര്‍ 27 ന് പ്‌ളാനോയിലെ ബാബാ നേഷന്‍ റസ്റ്ററന്റ് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. തിരുവല്ല സ്വദേശിയും മാര്‍ത്തോമ ചര്‍ച്ച് ഓഫ് ഡാലസ്, ഫാര്‍മേഴ്‌സ് ബ്രാഞ്ച് അസിസ്റ്റന്റ് വികാരി റവ. മാത്യു സാമുവേല്‍ മുഖ്യാതിഥിയായി ക്രിസ്മസ് സന്ദേശം നല്‍കും. ഡാളസിലെ എല്ലാ തിരുവല്ലാ നിവാസികളെയും അനുഭാവികളേയും ക്രിസ്മസ് പുതുവത്സര പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് സോണി ജേക്കബ് അറിയിച്ചു. ക്രിസ്മസ് കാരളിനും കലാപരിപാടികള്‍ക്കും ശേഷം, ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കും. അസോസിയേഷനിലെ അംഗങ്ങളുടെയും സ്‌നേഹിതരുടെയും വീടുകള്‍ സന്ദര്‍ശിച്ചു നടത്തിയ ക്രിസ്മസ് കാരള്‍ നവംബര്‍ 29, ഡിസംബര്‍ 6 തീയതികളിലായി സമാപിച്ചു. ഫ്‌ളവര്‍ മൗണ്ട് , ലൂയിസ്‌വില്‍ , കാരോള്‍ട്ടന്‍ , കൊപ്പേല്‍, ഇര്‍വിംഗ് നഗരങ്ങളിലാണ് അസോസിയേഷന്‍ കാരള്‍ നടത്തിയത്. ക്രിസ്മസ് പുതുവത്സര ആഘോഷവേദി : Baba Nation, 3825 West Spring Creek Parkway, Plano, TX 75023 തീയതി : ഡിസംബര്‍ 27 ഞായറാഴ്ച വൈകുന്നേരം 6:00 PM 8:30 PM കൂടുതല്‍ വിവരങ്ങള്‍ക്ക്: സോണി ജേക്കബ് 469 767 3434 ബിനോ മാത്യു 972 254 8822 സുജന്‍ കാക്കനാട് 682 564 4182 ദീപ്തി ബിനോ 214 687 2594 സുനു മാത്യു 682 560 9642 സുനില്‍ വര്‍ഗീസ് 214 543 7556 മാത്യു സാമുവല്‍ 972 890 7023

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.