You are Here : Home / USA News

'മങ്ക' ക്രിസ്തുമസ് ആഘോഷം ഗംഭീരമായി

Text Size  

Story Dated: Monday, December 21, 2015 12:08 hrs UTC

ജെയിംസ് വര്‍ഗീസ്

 

കാലിഫോര്‍ണിയ: നോര്‍ത്തേണ്‍ കാലിഫോര്‍ണിയ മലയാളി അസോസിയേഷന്റെ ക്രിസ്തുമസ്സ്, ന്യൂ ഈയര്‍ ആഘോഷം യൂണിയന്‍ സിറ്റി ജെയിംസ് ലോഗന്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ ഗംഭീരമായി ആഘോഷിച്ചു. മില്‍പിറ്റാസ് സിറ്റി മേയര്‍ ഹോംസെസ്റ്റീവ്‌സ്, സാന്‍ഫ്രാന്‍സിസ്‌കോ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സുലര്‍ ശ്രീ.വെങ്കിട്ട രമണ, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഏതാണ്ട് മൂന്ന് മണിക്കൂറിനു മേല്‍ യൂണിയന്‍ സിറ്റി ജെയിംസ് ലോഗന്‍ ഹൈസ്‌ക്കൂള്‍ പ്രവാസി മലയാളികളുടെയും കുട്ടികളുടെയും ഗംഭീരമായ നിരവധി കലാപ്രകടനങ്ങള്‍ക്ക് വേദിയായി. സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തോഡോക്‌സ് പള്ളിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ കരോള്‍ ഗാനങ്ങള്‍, റാണി സുനില്‍ സംവിധാനം ചെയ്തു നിരവധി കൊച്ചു കലാകാരന്മാരെയും കലാകാരികളെയും ഉള്‍പ്പെടുത്തി കാന്‍ഡില്‍ ഡാന്‍സ്, പ്രവാസി കിഡ്‌സ് ഗ്രൂപ്പ് സംവിധാനം ചെയ്തവതരിപ്പിച്ച ക്വയര്‍ ഗാനം, രേണുക സുരാജ് സംവിധാനം ചെയ്ത സ്‌കിറ്റ് കൊച്ചു കൊച്ചു സന്തോഷങ്ങള്‍, ജോണ്‍ കൊടിയന്‍ സംവിധാനം ചെയ്ത അച്ഛനെയാണെനിക്കിഷ്ടം, സിഫി ജോസഫിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ്, ഷിങ്കാരി കുര്യാക്കോസിന്റെ നേതൃത്വത്തില്‍ നടത്തിയ ഫാമിലി തീം ഡാന്‍സ്, സാജന്‍ ജോസ് സംവിധാനം ചെയ്തു ഡെന്നീസ് പാറേക്കാടന്‍, പ്രേമാ തെക്കേക്ക്, തമ്പി ആന്റണി, എബ്രഹാം ജോസ്, അജോ ആന്റണി, സെബി തോക്കഡം, ഷാജു ചെറിയാന്‍, സോണി മാത്യു, ടോജോ തോമസ് എന്നിവര്‍ ചേര്‍ന്ന് അവതരിപ്പിച്ച 'ദി മേഴ്‌സിഫുള്‍' എന്ന സ്‌കിറ്റും മികവുറ്റതായിരുന്നു. ക്രിസ്തുമസ്സ് ആഘോഷത്തോടനുബന്ധിച്ച് 'മങ്ക'യും, സിലിക്കോണ്‍ വാലി ഇന്ത്യന്‍ ലയണ്‍സ് ക്ലബ്ബും സംയുക്തമായി സൗജന്യ വിഷന്‍ സ്‌ക്രീനിംഗ് നടത്തി. നൂറോളം പേര്‍ ലയണ്‍സ് ക്ലബ് നടത്തിയ വിഷന്‍ സ്‌ക്രീനിംഗില്‍ പങ്കെടുത്തതായി ലയണ്‍സ് ക്ലബ്ബ് സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് അറിയിച്ചു. 'മങ്ക' ആഘോഷങ്ങള്‍ക്കെത്തിയവര്‍ക്ക് സെക്രട്ടറി സിജോ പറപ്പള്ളില്‍ സ്വാഗതവും, മങ്ക പ്രസിഡന്റ്, ബെന്‍സി അലക്‌സ് മാത്യു, അദ്ധ്യക്ഷ പ്രസംഗവും നടത്തി. 'മങ്ക' ജോയിന്റ് സെക്രട്ടറി ലതാരവിശങ്കര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചുകൊണ്ടു പ്രസംഗിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.