You are Here : Home / USA News

സോമര്‍സെറ്റ് സെന്‍റ് തോമസ്­ കാത്തോലിക് ഫൊറോനാ ദേവാലയം ക്രിസ്മസ് കാരോള്‍ നടത്തി

Text Size  

Story Dated: Monday, December 21, 2015 03:16 hrs UTC

- സെബാസ്റ്റ്യന്‍ ആന്റണി

 

ന്യൂജേഴ്‌­സി: രണ്ടായിരത്തി പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പ്, മാനവരാശിയുടെ രക്ഷക്കായി, ബേദ്‌­ലഹേമിലെ കാലിത്തൊഴുത്തില്‍ ദൈവപുത്രന്‍ അവതരിച്ചത്തിന്‍റെ സന്തോഷവാര്‍ത്ത അറിയിച്ച മാലാഖമാരുടെ ദൈവദൂത്, സോമര്‍സെറ്റ്­ ദേവാലയത്തിലെ ഓരോ ഭവനങ്ങളിലും അറിയിക്കുന്ന ക്രിസ്മസ് കരോള്‍ ഈ വര്‍ഷവും സോമര്‍സെറ്റ് സെന്‍റ് തോമസ്­ സീറോ മലബാര്‍ കാത്തോലിക് ഫൊറോനാ ദേവാലയം ഭക്തിനിര്‍ഭരമായി നടത്തപ്പെട്ടു. ശാന്തിയുടേയും സമാധാനത്തിന്റേയും സ്‌­നേഹത്തിന്റേയും സന്ദേശം നാമോരുത്തരിലും നിറയ്­ക്കുവാന്‍ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷത്തിലൂടെ സാധിക്കണമെന്ന്­ വികാരി ഫാ. തോമസ്­ കടുകപ്പള്ളി ആശംസിച്ചു. വാര്‍ഡ്­ തിരിച്ചു നടത്തിയ ക്രിസ്­തുമസ്­ കരോളിംഗിന് വാര്‍ഡ്­ പ്രതിനിധികള്‍ നേതൃത്വം നല്‍കി. ചുമലിലെ സഞ്ചിയില്‍ സമ്മാനങ്ങളുമായി ക്രിസ്മസ്­ പാപ്പായും ഗായക സംഘത്തെ അനുഗമിച്ചു. ഉണ്ണിയേശുവിന്റെ തിരുപ്പറവി നല്‍കുന്ന സന്ദേശവുമായി പ്രാര്‍ത്ഥനാ ചൈതന്യത്തോടെ നടത്തിയ കരോളിംഗില്‍ ഓരോ വീടുകളിലും കുടുംബ പ്രാര്‍ത്ഥനയോടെ ആരംഭിച്ച്­, ക്രിസ്­തുമസ്­ സന്ദേശം നല്‍കി ക്രിസ്­തുമസ്­ ഗാനാലാപനത്തോടെയാണ്­ സമാപിച്ചത്­. ഇടവക വികാരി അച്ചനോടൊപ്പം മറ്റ്­ ദേവാലയങ്ങളില്‍ നിന്നുള്ള വൈദീകരും കരോളിംഗില്‍ പങ്കെടുത്തു. ക്രിസ്­മസ്­ പാപ്പായുടെ അകമ്പടിയോടെ ഉണ്ണിയേശുവിനെ കൈയ്യിലേന്തി നടത്തിയ കുടുംബ സന്ദര്‍ശനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും സ്‌­നേഹത്തിന്റേയും സന്തോഷത്തിന്റേയും നിമിഷങ്ങളായിരുന്നു. എട്ടു വാര്‍ഡുകളിലായി നടത്തിയ കരോളിംഗില്‍ ഇടവകയിലെ 250 ­ല്‍പ്പരം കുടുംബങ്ങള്‍ സന്ദര്‍ശിച്ചതായി മുഖ്യ സംഘാടകരായ ലെഗോ ജോസഫ്­ , ജോസ്‌­മോന്‍ ജോസഫ്­ എന്നിവര്‍ അറിയിച്ചു. സെബാസ്റ്റ്യന്‍ തോട്ടത്തില്‍ (വാര്‍ഡ്­ 1), മേരിദാസന്‍ തോമസ്­ (വാര്‍ഡ്­ 2), ടോം പെരുമ്പായില്‍ (വാര്‍ഡ്­ 3), ജോണ്‍സന്‍ ഫിലിപ്പ് (വാര്‍ഡ്­ 4), ജോര്‍ജ്ജ് ചെറിയാന്‍ (വാര്‍ഡ്­ 5), റെമി ചിറയില്‍ (വാര്‍ഡ്­ 6), ജോര്‍ജ്ജ് വര്‍ക്കി (വാര്‍ഡ്­ 7), ജെയിംസ്­ കൊക്കാട്­ (വാര്‍ഡ്­ 8) തുടങ്ങിയവരായിരുന്നു വാര്‍ഡ്­ പ്രതിനിധികള്‍. വെബ്­: www.stthomassyronj.org.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.