You are Here : Home / USA News

മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഹോളിഡേ സീസനെ വരവേറ്റു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, December 21, 2015 03:18 hrs UTC

ഷിക്കാഗോ: മലയാളി റേഡിയോഗ്രാഫേഴ്‌സ് അസോസിയേഷന് 2015 ക്രിസ്മസ് ആന്‍ഡ് ന്യൂഇയര്‍ കുടുംബ കൂട്ടായ്മ ഡിസംബര്‍ 5-ന് ക്ലബ്­ കാസ ബാങ്ക്വറ്റില്‍ വച്ചു നടത്തപ്പെട്ടു. കനത്ത തണുപ്പിനെയും അവഗണിച്ചു ഷിക്കാഗോയിലും പരിസരങ്ങളിലും ഉള്ള ധാരാളം ഡയ്ഗനോസ്റ്റിക് ഇമേജിങ് പ്രൊഫഷണല്‍സും കുടുംബാംഗങ്ങളും ഈ ഹോളിഡേ ബാങ്ക്വറ്റില്‍ ഉത്സാഹപൂര്‍വം പങ്കെടുത്തു. പ്രസിഡന്റ് ജിതേഷ് ചുങ്കത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി മാത്യു വിലങ്ങാട്ടുശ്ശേരി എംസി ആയിരുന്നു . മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് നെല്ലാമറ്റം , ജോര്‍ജ് തോട്ടപുറം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. വൈസ് പ്രസിഡന്റ് സിബില്‍ നെടിയകാല സ്വാഗതവും ട്രഷറര്‍ അലക്‌സ്­ പടിക്കപ്പറമ്പില്‍ നന്ദി പ്രകടനവും അര്‍പ്പിച്ചു. ജോയിന്റ് സെക്രട്ടറി രാജു എബ്രഹാം, ബിജി സി മാണി , ജോസഫ് വിരുത്തികുളങ്ങര , ചാക്കോ മറ്റത്തിപറമ്പില്‍ , സജി തേക്കുംകാട്ടില്‍, പോള്‍സണ്‍ കുളങ്ങര, രാജു അബ്രാഹം, ജോഷി വള്ളിക്കളം എന്നിവര്‍ വിവിധ കമ്മിറ്റികള്‍ നിയന്ത്രിച്ചു. നിമ്മി തുരുത്തുവേലില്‍ നേതൃത്വം കൊടുത്ത കള്‍ച്ച്രറല്‍ പ്രോഗ്രാം സദസ്യരെ ഒരു മാസ്മരിക ലോകത്ത് എത്തിച്ചു. ദേശിയ ശ്രദ്ധ വരെ നേടിയ വിവിധ കലാകാരന്‍മാര്‍ അവരുടെ കഴിവുകള്‍ സ്‌റ്റേജില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് അതിഗംഭീരമായ ബാങ്ക്വറ്റ് സ്‌റ്റൈല്‍ ഡിന്നറും ഉണ്ടായിരുന്നു . റേഡിയോളജി മേഖലയില്‍ ഈ വര്‍ഷം മികവു തെളിയിച്ചവരെയും വിരമിക്കുന്നവരേയും ചടങ്ങില്‍ ആദരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.