You are Here : Home / USA News

ഫ്രാന്‍സീസ് കിഴ­ക്കേ­ക്കു­റ്റിനെ വീണ്ടും അത്മാസ് പ്രസി­ഡന്റായി തെര­ഞ്ഞെ­ടുത്തു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Tuesday, December 22, 2015 01:25 hrs UTC

ഉഴ­വൂര്‍ സെന്റ് സ്റ്റീഫന്‍സ് കോള­ജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി അധ്യാ­പക സംഘ­ട­ന­യായ "അത്മാസി'ന്റെ അടുത്ത മൂന്നു­വര്‍ഷ­ത്തേ­ക്കുള്ള ഭാര­വാ­ഹി­കളെ തെര­ഞ്ഞെ­ടു­ത്തു. പ്രസി­ഡന്റായി അമേ­രി­ക്കന്‍ പ്രവാ­സി­യായ ഫ്രാന്‍സീസ് കിഴ­ക്കേ­ക്കു­റ്റിനെ ഐക്യ­ക­ണ്‌ഠ്യേന വീണ്ടും തെര­ഞ്ഞെ­ടു­ത്തു. അഡ്വ. സ്റ്റീഫന്‍ ചാഴി­കാ­ടന്‍ (വൈസ് പ്രസി­ഡന്റ്), ഡോ. സ്റ്റീഫന്‍ മാത്യു (സെ­ക്ര­ട്ട­റി), ഫിലോ­മിന സെബാ­സ്റ്റ്യന്‍ (ജോ. സെക്ര­ട്ട­റി), പ്രൊഫ. ബിജു നീലാ­നി­ര­പേല്‍ (ട്ര­ഷ­റര്‍) എന്നി­വ­രാണ് മറ്റ് ഭാര­വാ­ഹി­കള്‍. ഇവര്‍ ഉള്‍പ്പടെ 21 അംഗ എക്‌സി­ക്യൂ­ട്ടീവ് കമ്മി­റ്റിയെ ആണ് തെര­ഞ്ഞെ­ടു­ത്ത­ത്. വിവിധ അസോ­സി­യേ­ഷ­നു­ക­ളുടെ പ്രവര്‍ത്ത­ന­ങ്ങള്‍ കോര്‍ഡി­നേറ്റ് ചെയ്യു­ന്ന­തി­നായി ഓരോ അസോ­സി­യേ­ഷ­നിലും 7 അംഗ എക്‌സി­ക്യൂ­ട്ടീവ് കമ്മി­റ്റി­യും രൂപീ­ക­രി­ച്ചി­ട്ടു­ണ്ട്. അമേ­രി­ക്ക­യിലെ മല­യാളി ബിസി­ന­സു­കാ­രനായ ഫ്രാന്‍സീസ് കിഴ­ക്കേ­ക്കുറ്റ് അമേ­രി­ക്ക­യിലെ നിര­വധി സാമൂ­ഹ്യ­-­സാം­സ്കാ­രി­ക­-­മത സംഘ­ട­ന­ക­ളില്‍ നേതൃ­സ്ഥാനങ്ങള്‍ അല­ങ്ക­രി­ക്കു­ന്നു­ണ്ട്. കൂടാതെ അമേ­രി­ക്ക­യിലെ യു.­ഡി.­എ­ഫിന്റെ കണ്‍വീ­ന­റായും പ്രവര്‍ത്തി­ച്ചു­വ­രു­ന്നു. ഉഴ­വൂര്‍ കോള­ജിന്റെ ഗോള്‍ഡന്‍ ജൂബിലി വര്‍ഷ­ത്തില്‍ അത്മാ­സിന്റെ പ്രസി­ഡന്റായി പ്രവര്‍ത്തി­ച്ചത് ഫ്രാന്‍സീസ് ആയി­രു­ന്നു. ഗോള്‍ഡന്‍ ജൂബിലി മെമ്മോ­റി­യല്‍ ബില്‍ഡിംഗ് നിര്‍മ്മാ­ണ­ത്തില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി­ക­ളുടെ ഭാഗ­ത്തു­നിന്നും പര­മാ­വധി തുക സമാ­ഹ­രി­ക്കു­ന്ന­തിനും ഫ്രാന്‍സീസ് കിഴ­ക്കേ­ക്കുറ്റ് മാതൃ­കാ­പ­ര­മായ പ്രവര്‍ത്ത­ന­ങ്ങ­ളാണ് നല്‍കി­വ­രു­ന്ന­ത്. അത്മാസ് മീഡിയാ കോര്‍ഡി­നേ­റ്റര്‍ സ്റ്റീഫന്‍ ചെട്ടി­ക്കന്‍ അറി­യി­ച്ച­താ­ണി­ത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.