You are Here : Home / USA News

ഡിട്രോയിറ്റ് എക്യുമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ ക്രിസ്ത്മസ് ആഘോഷങ്ങള്‍ 27­­-ന്

Text Size  

Vinod Kondoor David

Aswamedham News Team

Story Dated: Wednesday, December 23, 2015 12:20 hrs UTC

ഡിട്രോയിറ്റ്: ഒരു മഞ്ഞുപെയ്യുന്ന ധനുമാസ രാവില്‍, ബേത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ലോകത്തു സമാധാന സുവിശേഷമായി വന്നണഞ്ഞ യേശുദേവന്റെ പിറന്നാളിന്റെ ഓര്മ്മക്കായി, മെട്രോ ഡിട്രോയിറ്റിലെ 12 എക്യുമിനിക്കല്‍ ദേവാലയങ്ങളുടെ കൂട്ടായ്മയായ, ഡിട്രോയിറ്റ് എക്യുമിനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരള ചര്‍ച്ചസിന്റെ ക്രിസ്ത്മസ് ആഘോഷങ്ങള്‍ ഡിസംബര്‍ 27 ഞായറാഴ്ച്ച സൗത്ത്ഫീല്‍ഡിലുള്ള സെന്റ്­ തോമസ് സീറോ മലബാര്‍ പള്ളിയുടെ (17235 മൗണ്ട് വെര്‍ണോന്‍ സ്ട്രീറ്റ്, സൗത്ത്ഫീല്‍ഡ്, മിഷിഗണ്‍­ 48075) പുതുതായി പണിത സാന്തോം ഓഡിറ്റോറിയത്തില്‍ വച്ചു നടത്തപ്പെടുന്നു. വൈകിട്ട് 5 മണിയോടെ ആരംഭിക്കുന്ന പരിപാടികളില്‍ വിവിധ മലയാളി പള്ളികളില്‍ നിന്നുള്ള മുതിര്‍ന്നവരും കുട്ടികളും അവതരിപ്പിക്കുന്ന കലാ പരിപാടികള്‍ ഉണ്ടായിരിക്കും. സെന്റ്­ തോമസ് ഓര്‍ത്തഡോക്ള്‍സ്­ ചര്‍ച്ച്, സെന്റ്­ തോമസ് സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച്, സെന്റ്­ മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ച്, സെന്റ്­ ജോസഫ് മലങ്കര കാത്തലിക് ചര്‍ച്ച്, സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് ഗ്രേറ്റ് ലേക്ക്‌സ്, ഫസ്റ്റ് സി എസ് ഐ കോണ്‍ഗ്രിഗേഷന്‍ ഓഫ് മിഷിഗണ്‍, സെന്റ്­ എഫ്രേയിം ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ്­ മേരീസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചാച്ച്, സെന്റ്­ ഗ്രീഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, സെന്റ്­ മേരീസ് മലങ്കര സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച്, ഡിട്രോയിറ്റ് മാര്‍ത്തോമ ചര്‍ച്ച്, സെന്റ്­ തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ എന്നീ ദേവാലയങ്ങളാണു പരിപാടിയില്‍ പങ്കെടുക്കുന്നത്. സെന്റ്­ തോമസ്­ സീറോ മലബാര്‍ കാത്തലിക് പള്ളിയുടെ വികാരി റവ: ഫാ: റോയ് മൂലേചാലില്‍ ആണു ക്രിസ്ത്മസ് സന്ദേശം നല്കുന്നത്. പരിപാടികളിലെ ഏറ്റവും വലിയ ആകര്‍ഷണം സാന്‍ തോം കലാകേന്ദ്ര ഓഫ് ഡിട്രോയിറ്റ് അവതരിപ്പിക്കുന്ന "ദൈവത്തിന്റെ മുക്കുവര്‍" എന്ന നാടകവും ഉണ്ടായിരിക്കുന്നതാണ്. നാടകത്തിനു തിരക്കഥ, സംഗീതം, സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സൈജാന്‍ കണിയോടിക്കലാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ: ഫാ ഹാപ്പി എബ്രഹാം 586 939 1817, മാത്യു ഉമ്മന്‍ 248 709 4511, ബിനോയ്­ ഏലിയാസ് 586 883 3450, ജേക്കബ്­ തോമസ് 248 860 5523, ജെറിക്‌സ് തെക്കേല്‍ 248 722 4399

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.