You are Here : Home / USA News

ഇന്ത്യ പ്രസ്ക്ലബ് ഹൂസ്റ്റന്‍ ചാപ്റ്റര്‍ പ്ര­സി­ഡന്റാ­യി അനില്‍ ആറന്‍മുള

Text Size  

Story Dated: Wednesday, December 23, 2015 12:22 hrs UTC

ഹൂ­സ്റ്റന്‍: ഇ­ന്ത്യാ പ്ര­സ് ക്ല­ബ് ഓ­ഫ് നോര്‍­ത്ത് അ­മേ­രി­ക്ക­യു­ടെ ഹൂ­സ്റ്റന്‍ ചാ­പ്­റ്റര്‍ പ്ര­സി­ഡന്റാ­യി എ­ഴു­ത്തു­കാ­ര­നും സാ­മൂ­ഹി­ക സാം­സ്­കാ­രി­ക രം­ഗ­ത്തെ അ­വ­സ­രോ­ചി­ത ഇ­ട­പെ­ട­ലു­ക­ളു­ടെ ശ­ബ്­ദ സാ­ന്നി­ദ്ധ്യ­വു­മാ­യ അ­നില്‍ ആ­റന്‍­മു­ള­യെ (മ­ല­യാ­ളം­പ­ത്രം) തി­ര­ഞ്ഞെ­ടു­ത്തു. സ്റ്റാ­ഫോ­ഡി­ലെ ദേ­ശി റ­സ്റ്റോ­റന്റിന്‍ ചേര്‍­ന്ന യോ­ഗ­ത്തി­ലാ­യി­രു­ന്നു പു­തി­യ ഭ­ര­ണ സ­മി­തി­യു­ടെ തി­ര­ഞ്ഞെ­ടു­പ്പ്. സെ­ക്ര­ട്ട­റി­യാ­യി ജോ­യ് തു­മ്പ­മണ്‍ (കേ­ര­ള എ­ക്‌­സ്­പ്ര­സ്), ട്ര­ഷ­റ­റാ­യി ജോ­യ്‌­സ് തോ­ന്ന്യാ­മ­ല (ആ­ഴ്­ച­വ­ട്ടം) എ­ന്നി­വ­രും ചു­മ­ത­ല­യേ­റ്റു. കോ­ശി തോ­മ­സ് (വോ­യ്‌­സ് ഓ­ഫ് ഏ­ഷ്യ), ജോര്‍­ജ് (ഏ­ഷ്യാ­നെ­റ്റ്), അ­ഡ്വ. മാ­ത്യു വൈ­ര­മണ്‍ എ­ന്നി­വ­രാ­ണ് വൈ­സ് പ്ര­സി­ഡന്റു­മാര്‍. ഫെ­നി രാ­ജു­വി­നെ ജോ­യിന്റ് സെ­ക്ര­ട്ട­റി­യാ­യും സ­ജി പു­ല്ലാ­ടി­നെ ജോ­യിന്റ് ട്ര­ഷ­റാ­യും തി­ര­ഞ്ഞെ­ടു­ത്തു. ചി­ക്കാ­ഗോ ആ­തി­ഥ്യ­മ­രു­ളി­യ ഇ­ന്ത്യാ പ്ര­സ് ക്ല­ബ് കണ്‍­വന്‍­ഷന്‍ വി­ജ­യ­പ്ര­ദ­മാ­ക്കി­യ നാ­ഷ­ണല്‍ പ്ര­സി­ഡന്റ് ടാ­ജ് മാ­ത്യു­വി­നെ­യും ക­മ്മി­റ്റി അം­ഗ­ങ്ങ­ളെ­യും യോ­ഗ­ത്തില്‍ അ­ദ്ധ്യ­ക്ഷ­ത വ­ഹി­ച്ച ഡോ. ജോര്‍­ജ് കാ­ക്ക­നാ­ട്ട് പ്ര­ശം­സി­ച്ചു. അ­ടു­ത്ത കണ്‍­വന്‍­ഷന്‍ അ­മേ­രി­ക്ക­യി­ലെ ഏ­റ്റ­വും വ­ലി­യ മൂ­ന്നാ­മ­ത്തെ സി­റ്റി­യാ­യ ഹൂ­സ്റ്റ­നിന്‍ ന­ട­ത്തു­വാന്‍ ദേ­ശീ­യ നേ­തൃ­ത്വ­ത്തോ­ട് അ­ഭ്യര്‍­ത്ഥി­ക്കു­മെ­ന്ന് ഭാ­ര­വാ­ഹി­കള്‍ അ­റി­യി­ച്ചു. ജോ­യ്‌­സ് തോ­ന്ന്യാ­മ­ല കൃ­ത­ജ്ഞ­ത പ­റ­ഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.