You are Here : Home / USA News

മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹ്യുസ്റ്റന്റെ (മാഗ്) ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27-ന്

Text Size  

Story Dated: Wednesday, December 23, 2015 12:23 hrs UTC

ജോണ്‍സണ്‍ പുഞ്ച­ക്കോണം

 

ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്റെ ക്രിസ്മസ്­പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ 27 ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് സ്റ്റാഫോര്‍ഡിലുള്ള സെന്റ്: തോമസ്­ ഓര്‍ത്തഡോക്‌സ്­ കത്തീഡ്രല്‍ ഹാളില്‍ വച്ച് നടത്തുന്നു. ഹ്യുസ്റ്റനിലെ വിവിധ ഡാന്‍സ് അക്കാഡമികളിലെ കലാപ്രതിഭകളുടെ കലാപരിപാടികളും സ്‌നേഹ വിരുന്നും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഡോ: ജോര്‍ജ് തൈവേലിക്കകത്ത് (പ്രൊഫസര്‍ ഓഫ് കെമിസ്ട്രി, ഓറല്‍ റോബര്‍ട്‌സ് യുണിവേര്‍സിറ്റി, ഒക്കലഹോമ) മുഖ്യ പ്രഭാഷണം നടത്തും. സുരേന്ദ്രന്‍ കോരന്‍ (പ്രസിഡന്റ്, മാഗ്) അധ്യക്ഷത വഹിക്കും. കെന്‍ മാത്യു, സിറ്റി കൌണ്‍സില്‍മാന്‍) ആനന്ദന്‍ നിരവേല്‍ (പ്രസിഡന്റ്, ഫോമ), എം.എ ഏബ്രഹാം( ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാന്‍,മാഗ്) എന്നിവര്‍ ആശംസകള്‍ നേരും.2016 -ലെ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടവരെ ഈ സമ്മേളനത്തില്‍ വച്ച് പരിചയപ്പെടുത്തുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിനു തോമസ്­(713­517­6582), ഫിലിപ്പ് ഏബ്രഹാം(713­291­3001), അനില്‍ ജനാര്‍ദ്ദനന്‍ (281­507­9721)എന്നിവരില്‍ നിന്നോ, അസോസിയേഷന്‍ വെബ്‌സൈറ്റില്‍ (www.magh.us) നിന്നോ ലഭിക്കുന്നതാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.