You are Here : Home / USA News

ആത്മീയ ഉണര്‍വ്വ് പകര്‍ന്ന കെയ്‌റോസ് ധ്യാനം സെന്റ് മേരീസില്‍ സമാപിച്ചു

Text Size  

Story Dated: Thursday, December 24, 2015 09:31 hrs UTC

ചിക്കാഗോ: മോര്‍ട്ടന്‍ ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ദേവാലയത്തില്‍ നിറഞ്ഞു നിന്ന ആയിരത്തില്‍ അധികം വിശ്വാസികളില്‍ ആത്മീയ മഴ പെയ്തിറങ്ങിയ കെയ്‌റോസ് ധ്യാനം ഡിസംബര്‍ 20 ഞായാറാഴ്ച വൈകീട്ട് സമാപിച്ചു. ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി കടന്നുവരുന്ന ക്രിസ്തുമസിന് ഒരുക്കമായാണ് മൂന്നുദിവസം നീണ്ടുനിന്ന കെയ്‌റോസ് ധ്യാനം ഒരുക്കിയത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം പ്രത്യേകം നടത്തപ്പെട്ട കെയ്‌റോയ് ധ്യാനം സെന്റ് മേരീസ് ഇടവകയ്ക്ക് പുതിയ ആത്മീയ ഉണര്‍വ്വ് നല്‍കി. സമീപ ഇടവകകളില്‍ നിന്നും ധാരാളം പേര്‍ ധ്യാനത്തില്‍ ഉടനീളം പങ്കെടുത്തു. ഫാ.കുര്യന്‍ കാരിക്കല്‍ ബ്ര.റജി കൊട്ടാരം, പീറ്റര്‍ ചേരാനല്ലൂര്‍ എന്നിവരാണ് ധ്യാനത്തിന് നേതൃത്വം നല്‍കിയത്. കെയ്‌റോസ് യൂത്ത് ടീം അംഗങ്ങള്‍ കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമുള്ള ധ്യാനത്തിന് നേതൃത്വം നല്‍കി. വിശ്വാസികളുടെ ഹൃദയത്തില്‍ ആഴത്തില്‍ പതിക്കുന്ന വചനപ്രഘോഷണങ്ങള്‍, രോഗശാന്തിശുശ്രൂഷകള്‍, ഭക്തിരസം തുളുമ്പുന്ന തിരുകര്‍മ്മങ്ങള്‍, ഇമ്പമാര്‍ന്ന ഗാനശുശ്രൂഷകള്‍, അനുഭവസാക്ഷ്യങ്ങള്‍, അനുതാപ ശുശ്രൂഷകള്‍ എല്ലാം ചേര്‍ന്ന് ഇടവകയെ മൊത്തമായി ക്രിസ്തുമസിന് ഒരുക്കുവാന്‍ കെയ്‌റോസ് ടീമിന് സാധിച്ചു. ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജോയി ആലപ്പാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി. സമീപ ഇടവകകളിലെ നിരവധി വൈദികരുടെ സാന്നിദ്ധ്യം അനുഗ്രഹപ്രദമായിരുന്നു. ഇടവക വികാരി ഫാ.തോമസ് മുളവനാല്‍, അസിസ്റ്റന്റ് വികാരി ഫാ.ജോസ് ചിറപ്പുറത്ത്, സിസ്റ്റേഴ്‌സ്, പ്രാര്‍ത്ഥനാഗ്രൂപ്പ് അംഗങ്ങള്‍, ചര്‍ച്ച് എക്‌സിക്യൂട്ടീവ്, അള്‍ത്താരശുശ്രൂഷികള്‍, മതാദ്ധ്യാപകര്‍, ഗായകസംഘം, യൂത്ത് മിനിസ്ട്രി കോര്‍ഡിനേറ്റര്‍മാര്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.