You are Here : Home / USA News

കേരളാ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്റെ സംയുക്ത എക്യൂമെനിക്കല്‍ കരോള്‍, ഡിസംബര്‍ 26ന്‌

Text Size  

Story Dated: Thursday, December 24, 2015 09:39 hrs UTC

മനു തുരുത്തിക്കാടന്‍

 

ലോസാഞ്ചലസ്: സതേണ്‍ കാലിഫോര്‍ണിയായിലെ വിവിധ ക്രൈസ്തവസഭകളുടെ പൊതുവേദിയായ കേരളാ ക്രിസ്റ്റ്യന്‍ ഫെലോഷിപ്പിന്റെ സംയുക്ത എക്യൂമെനിക്കല്‍ കരോള്‍, ഡിസംബര്‍ 26 ശനിയാഴ്ച നടക്കും. നോര്‍ത്ത് ഹോളിവുഡ്ഡിലെ കോള്‍ഫാക്‌സ് അവന്യൂവിലുള്ള ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം നാലിന് പരിപാടികള്‍ക്ക് തുടക്കമാകും. വിവിധ ഓര്‍ത്തഡോക്‌സ്, യാക്കോബായ, കത്തോലിക്കാ, ക്‌നാനായ, സി.എസ്.ഐ, മാര്‍ത്തോമ്മാ സഭകളുടെ പതിനൊന്ന് പള്ളികള്‍ സംയുക്ത ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കും. പ്രശസ്ത ക്രിസ്തീയ സംഗീത ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കും. പ്രശസ്ത ക്രിസ്തീയ സംഗീത സംവിധായകന്‍ ഫാ.മാര്‍ട്ടിന്‍ വരിക്കാനിക്കള്‍ സന്ദേശം നല്‍കും. ഈ വര്‍ഷത്തെ ചാരിറ്റി പ്രൊജക്റ്റിന്റെ ഉത്ഘാടനവും ഇതിന്റെ ഭാഗമായി സമാഹരിച്ച തുക കേരളത്തിലെ ഒരു നിര്‍ധന കുടുംബത്തിന് നല്‍കും. ഫാ.കുര്യാക്കോസ് വടാന ചെയര്‍മാനും, മനു വര്‍ഗീസ്, ഫ്രാന്‍സിസ് തോമസ് എന്നിവര്‍ നേതൃത്വം നല്‍കുന്ന എക്യൂമെനിക്കല്‍ കമ്മറ്റിയുടെ ചുമതലയില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.