You are Here : Home / USA News

കേരള ചേംമ്പര്‍ ഓഫ് കോമേഴ്സിന്‌ പുതിയ നേതൃത്വം

Text Size  

മധു കൊട്ടാരക്കര

rajanmadhu@hotmail.com

Story Dated: Thursday, December 24, 2015 01:53 hrs UTC

ന്യുജേഴ്സി : അമേരിക്കയിലെ മലയാളി ബിസിനസ്‌ സംരംഭകരുടെ സംഘടനയായ കേരളാ ചേംബര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (കെ.സി.സി.എന്‍.എ) ചെയര്‍മാന്‍ സ്ഥാനത്തേക്ക് ടോമാര്‍ ഗ്രൂപ്പിന്റെ തോമസ്സ് മൊട്ടക്കലിനെ തെരഞ്ഞെടുത്തു.പ്രസിഡന്റായി പബ്ളിക്ക് ട്രസ്റ്റിന്റെ സാരഥിയായ അനിയന്‍ ജോര്‍ജ്ജും ജനറല്‍ സെക്രട്ടറിയായി ശാന്തിഗ്രാം ആയുറ്വേദിക് ഗ്രൂപ്പിന്റെ ഡോ. ഗോപിനാഥന്‍ നായരും ട്രഷററായി എ.വണ്‍ കണ്‍സ്ട്രക്ഷന്റെ സ്ഥാപകന്‍ അലക്സ് ജോണും 2016-2018 കാലയളവിലേക്ക് ചുമതലയേല്‍ക്കും . ന്യുജേഴ്സിയില്‍ ചേര്‍ന്ന ഫൌണ്ടിങ്ങ് മെംമ്പെഴ്സിന്റെ യോഗം പ്രമുഘ അറ്റോര്‍ണി വിനു അലന്റെ ചുമതലയില്‍ തയ്യാറാക്കിയ ഭരണഘടന അംഗീകരിച്ചു. അതോടോപ്പം ചേമ്പറില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്പര്യം പ്രകടിപ്പിച്ച 21 വ്യവസായ സംരഭകര്‍ക്ക് മെമ്പര്‍ഷിപ്പ് കൊടുക്കുവാനും തീരുമാനിച്ചു.ജനശ്രദ്ധ പിടിച്ച് പറ്റിയ നിരവധി സെമിനാറുകള്‍ കഴിഞ്ഞ വ ര്‍ഷം ചെയര്‍മാന്‍ ദിലീപ് വര്‍ഗ്ഗീസിന്റെയും പ്രസിഡന്റ് തോമസ്സ് മൊട്ടക്കലിന്റെയും നേതൃത്വത്തില്‍ നടത്തിയിരുന്നു.കേരളത്തിലെ പ്രമുഘ ബിസിനസ്സുകാരെ ഒരുമിപ്പിച്ച് കേരളത്തിലെ വ്യവസായികള്‍ക്കു യു.എസിലും, ഇവിടുത്തെ വ്യവസായികള്‍ക്ക്‌ കേരളത്തിലും ബിസിനസ്‌ തുടങ്ങാനുള്ള അവസരമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചിയില്‍ നടത്തിയ ബിസിനസ്സ് സമ്മിറ്റിന്റെ വിജയം അമേരിക്കയിലെയും ഇന്ത്യയിലെയും ഗള്‍ഫ് നാടുകളിലെയും വ്യവസായികളുടെ കൂട്ടായ്മയ്ക്ക് കളമൊരുക്കി. യുവ വ്യവസായികള്‍ക്ക് പ്രാധാന്യം കൊടുത്തുള്ള പ്രവര്‍ത്തനത്തിനാണ്‌ കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് പറഞ്ഞു. കേരള ചേമ്പറിന്റെ സാരത്ഥ്യം ശകതമായ കൈകളിലാണെന്ന് സ്ഥാന മൊഴിഞ്ഞ ചെയര്‍മാന്‍ ദിലീപ് വര്‍ഗ്ഗീസ് പറഞ്ഞു.അമേരിക്കന്‍ മലയാളി വ്യവസായ സംരംഭകരുടെ എകോപനത്തിനും സംഘടനാ സംവിധാനത്തിന്‍റെ മുന്നേറ്റത്തിനും എല്ലാവരുടെയും സഹകരണം ഉണ്ടാകണമെന്നു പ്രസിഡന്റ്‌ അനിയന്‍ ജോര്‍ജ്ജു അഭ്യര്‍ഥിച്ചു.അമേരിക്കന്‍ മലയാളി വ്യവസായകരുടെ കൂട്ടായ്‌മ എന്ന ആശയം വന്‍ മാറ്റങ്ങള്‍ക്ക്‌ വഴിവയ്‌ക്കുമെന്ന്‌ അദ്ദേഹം പറഞ്ഞു.സാമൂഹിക പ്രതിബദ്ധതയുള്ളൊരു സംഘടന വാര്‍ത്തെടുക്കലാണ്‌ കേരളാ ചേമ്പര്‍ ഓഫ്‌ കൊമേഴ്‌സ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ ലക്‌ഷ്യം. വിവിധ തലങ്ങളില്‍ ചിതറിക്കിടക്കുന്ന വ്യവസായ പ്രമുഖരെ ഒരു കുടക്കീഴില്‍ കൊണ്ടുവരികയും സംഘടനയുടെ ഉത്തരവാദിത്വമാണ്‌. വ്യവസായ സംരംഭകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിക്കുന്നതിനും നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും പങ്കുവയ്‌ക്കുന്നതിനും എല്ലാവരും യോജിച്ചു നില്‍ക്കണമെന്ന ചിന്തയാണ്‌ കൂട്ടായ്‌മയ്‌ക്ക്‌ ആധാരം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.