You are Here : Home / USA News

ശാലോം ഫെസ്റ്റിവല്‍ 2015 നു സമാപനവേദിയാകുവാന്‍ ഹൂസ്റ്റണ്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Wednesday, July 01, 2015 11:55 hrs UTC

ഹൂസ്റ്റണ്‍ : അമരിക്കയില്‍ അഞ്ചു നഗരങ്ങളില്‍ ആത്മീയമഴ വര്‍ഷിച്ച ശാലോം ഫെസ്റ്റിവല്‍ 2015 നു സമാപനവേദിയാകുവാന്‍ ഹൂസ്റ്റണ്‍. ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോന ദേവാലയത്തില്‍ ജൂലൈ 3 വെള്ളിയാഴ്ച വൈകുന്നേരം ആറിനു തുടങ്ങുന്ന ഫെസ്റ്റിവല്‍ ജൂലൈ 5 ഞായാറാഴ്ച വൈകുന്നേരം നാലിനു സമാപിക്കും.

അമേരിക്കന്‍ മലയാളികളുടെ ആത്മീയജീവിതത്തിന് പുത്തനുണര്‍വും അഭിഷേകവുമാണ് ശാലോം ഫെസ്റ്റിവല്‍ വര്‍ഷങ്ങളായി പകര്‍ന്നു നല്‍കുന്നത്.
'ഇതാ, ഞാന്‍ ഒരു പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു'' (ഏശയ്യ 65:17) എന്ന ദൈവവചനമാണ് ഈ വര്‍ഷത്തെ ഫെസ്റ്റിന്റെ ആപ്തവാക്യം.
യൂറോപ്പിലും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ശക്തമായ ദൈവവചനശുശ്രൂഷകള്‍ നയിക്കുന്ന ശാലോമിന്റെ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയി പാലാട്ടിക്കൊപ്പം ഫാ. ടോം തോമസ്, ഡോ. ജോണ്‍ ഡി,
എന്നിവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നത്. കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും യൂത്ത് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ ശനി ഞായര് ദിവസങ്ങളില്‍ പ്രത്യേക ശുശ്രൂഷകള്‍ ഉണ്ടായിരിക്കും.
 
വികാരി ഫാ. കുര്യന്‍ നെടുവേലില്‍ചാലുങ്കല്‍, അസിസ്റ്റന്റ് വികാരി ഫാ. വില്‍സണ്‍ ആന്റണി , കൈക്കാരന്മാരായ ജോയ് ചെഞ്ചേരില്‍ , വര്‍ഗീസ് കല്ലുവെട്ടാംകുഴിയില്‍, സാല്‍ബി വിന്‍സന്റ്, ബോബി ജോസഫ് എന്നിവരും ധ്യാനത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.