You are Here : Home / USA News

ഹിന്ദു ധാര്‍മ്മിക വിദ്യാപീഠം സ്ഥാപിക്കണം:കുമ്മനം രാജശേഖരന്‍

Text Size  

Story Dated: Monday, July 06, 2015 11:20 hrs UTC

ഡാളസ്:ഹിന്ദുക്കളുടെ ആത്മീയവും ധാര്‍മ്മികവും സാംസ്‌ക്കാരകവുമായ ഉന്നമനത്തിനായി കേരളത്തില്‍ ഹിന്ദു ധാര്‍മ്മിക വിദ്യാപീഠം സ്ഥാപിക്കണമെന്ന് ഹിന്ദു ഐക്യവേദി ജനറ ല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. ധര്‍മ്മ പ്രചരണത്തിനായി മിഷനറിമാരെ സൃഷ്ടിക്കാന്‍ ഇതിലൂടെ കഴിയണം. കേരളഹിന്ദൂസ് ഓഫ് നോര്‍ത്ത് ദേശീയ കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലും പുറത്തും പ്രവര്‍ത്തിക്കുന്ന ഹിന്ദു സംഘടനകള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഇക്കാര്യത്തില്‍ അവരുടേതായ പങ്ക് വഹിക്കാനാകും. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേതുള്‍പ്പെടെയുള്ള ക്ഷ്ത്രങ്ങളിലെ സ്വത്ത് ഹൈന്ദവരുടെ സര്‍വതോന്മുഖമായ ഉന്നമനത്തിനായിട്ടാണ് വിനിയോഗിക്കേണ്ട്ത്.

ലോക ഹിന്ദു സര്‍വകലാശാല ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയും. കേരളത്തില്‍ ഹിന്ദുക്കള്‍ നേരിടുന്ന സര്‍വതോന്മുഖമായ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്താന്‍ ഹിന്ദുക്കള്‍ തന്നെ മുന്നിട്ടിറങ്ങുകയാണ് വേണ്ടത്. ഹിന്ദുത്വത്തെക്കുറിച്ചും സാമൂഹ്യയാഥാര്‍ത്യങ്ങളെക്കുറിച്ചും അറിവുള്ളവരുടെ നിര സൃഷ്ടിക്കുകയാണ് പോംവഴി. ധര്‍മ്മപ്രചാരകന്മാരായി അവര്‍ സമൂഹത്തിലിറങ്ങിയാല്‍ ഹിന്ദുക്കള്‍ക്കാകെ ആത്മവിശ്വാസവും പ്രതീക്ഷയും കൂടും. കുമ്മനം പറഞ്ഞു. കണ്‍വഷനില്‍ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയതു. പീ ശ്രീകുമാര്‍, രാഹുല്‍ ഈശ്വര്‍, മണ്ണടി ഹരി, അരവിന്ദ്പിള്ള എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.