You are Here : Home / USA News

ശബരീനാഥന്റെ വിജയത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ ആഹ്ലാദം പങ്കിട്ടു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, July 06, 2015 09:21 hrs UTC

ഷിക്കാഗോ: അരുവിക്കര തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചതിന്റെ ആഹ്ലാദം ഷിക്കാഗോയിലെ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തികര്‍ കൊണ്ടാടി. ജൂലൈ നാലാം തീയതി വൈകിട്ട്‌ ഡെസ്‌പ്ലെയിന്‍സിലുള്ള 365 കീലര്‍ അവന്യൂവില്‍ കൂടിയ യോഗത്തില്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ ഷിക്കാഗോ പ്രസിഡന്റ്‌ അഗസ്റ്റിന്‍ കരിങ്കുറ്റിയില്‍ അദ്ധ്യക്ഷത വഹിച്ചു. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനവും, ഐക്യജനാധിപത്യമുന്നണിയുടെ അടുക്കും ചിട്ടയുമായ പ്രവര്‍ത്തനവും, ഊര്‍ജജസ്വലനും ഉന്നത വിദ്യാഭ്യാസ സമ്പന്നനും, ചെറുപ്പക്കാരനുമായ ശരീനാഥന്റെ സ്ഥാനാര്‍ത്ഥിത്വം അരുവിക്കരയിലെ ജനങ്ങള്‍ ഏറ്റുവാങ്ങിയതിന്റെ പ്രതിഫലനമാണ്‌ അദ്ദേഹത്തിന്റെ ഉജ്വല വിജയത്തിന്റെ കാരണമെന്ന്‌ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വിലയിരുത്തി. യോഗത്തില്‍ എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ പാലമലയില്‍ ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. മുന്‍ പ്രസിഡന്റ്‌ തോമസ്‌ മാത്യു, സെക്രട്ടറി ബാബു മാത്യു, ട്രഷറര്‍ ജെസ്സി റിന്‍സി, യൂത്ത്‌ കോര്‍ഡിനേറ്റര്‍ ബെന്നി പരിമണം, പ്രവീണ്‍ തോമസ്‌, ഉമ്മന്‍ ദാനിയേല്‍ എന്നിവര്‍ അരുവിക്കരയിലെ വിജയത്തെക്കുറിച്ച്‌ സംസാരിച്ചു. ജനറല്‍ സെക്രട്ടറി തമ്പി മാത്യു ഏവര്‍ക്കും നന്ദി രേഖപ്പെടുത്തുകയും ആഹ്ലാദസൂചകമായി മധുരപലഹാരങ്ങള്‍ വിതരണം ചെയ്യുകയും ചെയ്‌തു. എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ വര്‍ഗീസ്‌ പാലമലയില്‍ അറിയിച്ചതാണിത്‌.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.