You are Here : Home / USA News

കുമ്മനം രാജശേഖരന്‌ ന്യൂയോര്‍ക്കില്‍ ജൂലൈ 12-ന്‌ സ്വീകരണം നല്‍കുന്നു

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Thursday, July 09, 2015 11:35 hrs UTC

ന്യൂയോര്‍ക്ക്‌: ഹിന്ദു ഐക്യ വേദിയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആറന്മുള പൈതൃകഗ്രാമ കര്‍മ്മസമിതിയുടെ മുഖ്യരക്ഷാധികാരിയുമായ ശ്രീ.കുമ്മനം രാജശേഖരനെ അമേരിക്കന്‍ ഹൈന്ദവ സമൂഹം ആദരിക്കുന്നു. യു.എസ്സിലെ ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി , കണക്‌റ്റികട്ട്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നെല്ലാമുള്ള ഹൈന്ദവ സംഘടനകളും ഭാരതീയരായ പ്രവാസികളും ചേര്‍ന്ന്‌ കമ്മ്യൂണിറ്റി റിസപ്‌ഷന്‍ സജ്ജീകരിക്കുകയാണ്‌. ശ്രീ കുമ്മനം രാജശേഖരന്‍ കേരളത്തിലെ ഹൈന്ദവരുടെ ഐക്യത്തിനും അവരുടെ ധര്‍മ്മബോധവല്‌ക്കരണത്തിനും, അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും പതിറ്റാണ്ടുകളായി ചെയ്യുന്ന അളവറ്റ സംഭാവനകളെ മാനിച്ചാണ്‌ സ്വീകരണം. 1987ല്‍ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന്‌ രാജിവച്ച അദ്ദേഹം രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ മുഴുവന്‍ സമയ പ്രവര്‍ത്തകനായിരുന്നു.

 

ബാലസദനങ്ങളുടെ മേല്‍നോട്ടം, വിശ്വ ഹിന്ദു പരിഷതിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയിലേയും പ്രവര്‍ത്തനങ്ങള്‍, അധര്‍മ്മങ്ങള്‍ക്കെതിരെ പടപൊരുതുന്ന (നിലയ്‌ക്കല്‍ പ്രക്ഷോഭം , പാലിയം വിളംബരം, മാറാട്‌ സമരം, ആറന്മുള പൈതൃക സംരക്ഷണം) സമരനായകന്‍, തുടങ്ങി പറഞ്ഞാല്‍ തീരാത്ത ഒട്ടനവധി കര്‍മ്മ പഥങ്ങളുള്ള ധര്‍മ്മത്തിന്റെ ഈ പടനായകന്‍ ശത്രുക്കള്‍ക്കും മിത്രങ്ങള്‍ക്കും സര്‍വ്വസമ്മതനായ രാജേട്ടനാണ്‌. ഈ വരുന്ന ഞായറാഴ്‌ച ജൂലൈ 12 വൈകുന്നേരം 4 മണി മുതല്‍ 9 മണിവരെ ക്വീന്‍സിലെ ഫ്‌ളോറല്‍ പാര്‍ക്കിലുള്ള സന്തൂര്‍ റെസ്റ്റോറന്റില്‍ വച്ച്‌ അദ്ദേഹത്തെ ആദരിക്കുന്നതിനു കിട്ടിയ ഈ സുവര്‍ണ്ണാവസരത്തില്‍ ട്രൈസ്‌റേറ്റ്‌ നിവാസികളായ എല്ലാ ഹൈന്ദവവിശ്വാസികളും സകുടുംബം എത്തി ചേര്‍ന്ന്‌ ഈ പരിപാടി ധന്യമാക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. പ്രോഗ്രാമിന്റെ വിജയകരമായ നടത്തിപ്പിനു വേണ്ടി 21 പേരുടെ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്‌.

 

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: ശിവദാസന്‍ നായര്‍ (914) 3164076, രാജു നാണു (718) 908 5192, മോഹന്‍ പിള്ള (631) 532 7920, മനോജ്‌ കൈപ്പിള്ളി (908) 5483938.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.