You are Here : Home / USA News

ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രലില്‍ സംയുക്ത ഏകദിന സെമിനാര്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Friday, July 10, 2015 10:32 hrs UTC

ആകമാന സുറിയാനി സഭയുടെ നോര്‍ത്ത് അമേരിക്കന്‍ മലങ്കര അതിഭദ്രാസന സതേണ്‍ റീജിയന്‍, സെന്റ് പോള്‍സ് മെന്‍സ് ഫെലോഷിപ്പിന്റേയും, സെന്റ് മേരീസ് വനിതാ സമാജത്തിന്റേയും സംയുക്ത ഏകദിന സെമിനാര്‍, ഡാളസ് സെന്റ് ഇഗനേഷ്യസ് കത്തീഡ്രലില്‍ നടത്തപ്പെട്ടു.
ഇടവക മെത്രാപ്പോലീത്താ, അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസിന്റെ മഹനീയ സാന്നിദ്ധ്യത്തില്‍ നടത്തപ്പെട്ട സെമിനാറിന്, വെരി.റവ.ജോണ്‍ വര്‍ഗീസ് കോര്‍ എപ്പിസ്‌ക്കോപ്പാ(വികാരി, ഡാളസ് സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍) സ്വാഗതമാശംസിച്ചതോടെ തുടക്കം കുറിച്ചു. തികഞ്ഞ ആത്മീയത നിറഞ്ഞ അന്തരീക്ഷത്തില്‍ നടത്തിയ സെമിനാറില്‍, ഹൂസ്റ്റന്‍ ഡാളസ് മെസ്‌ക്കീറ്റ്, ഓസ്റ്റിന്‍, ഒക്കലഹോമ എന്നിവിടങ്ങളിലെ ദേവാലയങ്ങളില്‍ നിന്നുമായി നൂറ്റിഅമ്പതോളം പ്രതിനിധികള്‍ പങ്കെടുത്തു.
ക്രൈസ്തവ വിശ്വാസത്തിലും, ആചാരനുഷ്ഠാനങ്ങളിലും, വരും തലമുറയെ ബോധവാന്മാരാകേണ്ടതായ, ധാര്‍മ്മിക ഉത്തരവാദിത്വം നമുക്കുണ്ടെന്നും, ആ കാര്യത്തില്‍ മാതാപിതാക്കളുടെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണെന്നും, ആയതിന് തുടക്കം കുറിക്കേണ്ടത് അവരവരുടെ കുടുംബത്തില്‍ നിന്നു തന്നെയാണെന്നും, അഭിവന്ദ്യ തിരുമേനി തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു.
വിശ്വസിക്കുകയും, സ്‌നാനം ഏല്‍ക്കുകയും ചെയ്യുമ്പോള്‍ രക്ഷിക്കപ്പെടും. വിശ്വസിക്കാത്തവന്‍ ശിക്ഷാവിധിയില്‍ അകപ്പെടും.(മക്കൊമ്പ്-16-16) എന്ന വേദഭാഗത്തെ അടിസ്ഥാനമാക്കി പ്രഗല്‍ഭ വചന പ്രഘോഷകനും, മലങ്കര സഭാ മാനേജിങ്ങ് കമ്മറ്റി മെംബറും, സുറിയാനി പണ്ഡിതനുമായ റവ.ഡോ.തോമസ് വെങ്കിടത്ത് നടത്തിയ പ്രഭാഷണം, സെമിനാറില്‍ പങ്കെടുത്ത ഏവര്‍ക്കും ആത്മീയ ചൈതന്യം പ്രദാനം ചെയ്യുന്നവയായിരുന്നു. സംഘര്‍ഷ പൂരിതമായ ഈ ലോകത്ത് ക്രിസ്തുവിലേക്കുള്ള അടിയുറച്ച വിശ്വാസം മാത്രമാണ് ശാശ്വത സമാധാനം കൈവരിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗമെന്ന് ബ: അച്ചന്‍ തന്റെ പ്രസംഗത്തിലൂടെ ഉദ്‌ബോധിപ്പിച്ചു.
വിമന്‍സ് ലീഗ് പ്രവര്‍ത്തന റിപ്പോര്‍ട്ട് റീജിനല്‍ സെക്രട്ടറി ശ്രീമതി അന്നമ്മ ബാബുവും, മെന്‍സ് ഫെലോഷിപ്പ് പ്രവര്‍ത്തന റിപ്പോര്‍ട്ട് റീജിനല്‍ കോര്‍ഡിനേറ്റര്‍ ശ്രീ. സോണി ജേക്കബ്ബും യോഗത്തില്‍ അവതരിപ്പിച്ചു.
വിവിധ ദേവാലയങ്ങളിലെ പ്രതിനിധികള്‍, ഭക്തിസാന്ദ്രമായ ഗാനങ്ങളാലപിച്ചത് പ്രോഗ്രാമിന് കൊഴുപ്പേകി. ഉച്ചക്കുശേഷം നടത്തപ്പെട്ട ബൈബിള്‍ ക്വിസ്സ്, പ്രോഗ്രാം, വ്യത്യസ്തതയാര്‍ന്ന ഒരിനമായിരുന്നു. വിവിധ ദേവാലയ പ്രതിനിധികള്‍ പങ്കെടുത്ത ബൈബിള്‍ ക്വിസ്സില്‍, സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റ്റന്‍ ഒന്നാം സ്ഥാനവും, മാര്‍ഗ്രിഗോറിയോസ് ചര്‍ച്ച് മെസ്‌ക്കീറ്റ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. റവ.ഫാ.ബിനു ജോസഫ്(വികാരി, സെന്റ് മേരീസ് ചര്‍ച്ച്, ഹൂസ്റ്റന്‍) ധ്യാനപ്രസംഗവും സമാപന പ്രാര്‍ത്ഥനയും നടത്തി.
വെരി.റവ.വി.എം.തോമസ് കോര്‍ എപ്പിസ്‌ക്കോപ്പാ, റവ.ഫാ.പോള്‍ തോട്ടക്കാട്ട്(ഭദ്രാസന കൗണ്‍സില്‍ മെംബര്‍), റവ.ഫാ.ബിനു തോമസ്, റവ.ഫാ.പ്രദോഷ് മാത്യു, റവ.ഫാ.ഡോ.സാക്ക് വര്‍ഗീസ്, റവ.ഫാ.ഡോ.രജ്ജന്‍ മാത്യു, റവ.ഫാ.മാര്‍ട്ടിന്‍ ബാബു എന്നിവരും സന്നിഹിതരായിരുന്നു. ശ്രീ. ബേബി പുന്നൂസ്(സെക്രട്ടറി), മെന്‍സ് ഫെലോഷിപ്പ്, സെന്റ് ഇഗ്നേഷ്യസ് കത്തീഡ്രല്‍ നന്ദി രേഖപ്പെടുത്തി. വൈകീട്ട് 5 മണിയോടെ സെമിനാറിന് സമാപനമായി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







    Related Articles

  • അമേരിക്കയുടെ തലസ്ഥാന നഗരിയില്‍ വിക്ടര്‍ ജോര്‍ജിന് അനുസ്മരണം
    വാഷിംഗ്ടണ്‍ ഡിസി: ശ്രദ്ധേയമായ ഒട്ടനവധി വാര്‍ത്താചിത്രങ്ങളിലൂടെ മലയാളി മനസില്‍ ഇടം നേടിയ, അകാലത്തില്‍ അന്തരിച്ച പ്രശസ്ത...

  • ഫ്‌ലാഗ് നീക്കം ചെയ്യുന്ന ഉത്തരവില്‍ ഗവര്‍ണ്ണര്‍ നിക്കി ഹെയ് ലി ഒപ്പു വെച്ചു
    കൊളംമ്പിയ: കഴിഞ്ഞ അമ്പത് വര്‍ഷമായി സൗത്ത് കരോലിനാ സ്റ്റേറ്റ് ഹൗസിനു മുമ്പില്‍ അഭിമാനത്തോടെ ഉയര്‍ന്നു നിന്നിരുന്ന...

  • ഭാര്യയെ കൊലപ്പെടുത്തി 7വര്‍ഷം ഒളിവില്‍ കഴിഞ്ഞ ഭര്‍ത്താവ് അറസ്റ്റില്‍
    ടൊറന്റോ: ഭാര്യ മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷിച്ചു കൊണ്ടിരുന്ന ഭര്‍ത്താവിനെ ഏഴു വര്‍ഷത്തിനുശേഷം കാലിഫോര്‍ണിയായില്‍...