You are Here : Home / USA News

സെന്റ് മേരീസ് വിമന്‍സ് ലീഗ് ഏകദിന സെമിനാര്‍

Text Size  

ജോസഫ്‌ മാര്‍ട്ടിന്‍ വിലങ്ങോലില്‍

martinjoseph75@gmail.com

Story Dated: Saturday, July 11, 2015 11:24 hrs UTC

അമേരിക്കന്‍ മലങ്കര അതിഭദ്രാസന സൗത്ത് ഈസ്റ്റ് റീജിയന്‍ സെന്റ് മേരീസ് വിമന്‍സി ലീഗ്, ഏകദിന സെമിനാര്‍, താമ്പ മാര്‍ ഗ്രിഗോറിയോസ് ദേവാലയത്തില്‍ വെച്ച് ഇടവക മെത്രാപ്പോലീത്താ അഭിവന്ദ്യ യല്‍ദൊ മാര്‍ തീത്തോസ് തിരുമേനിയുടെ മഹനീയ അദ്ധ്യക്ഷതയില്‍ നടത്തപ്പെട്ടു. ജെസ്സി പീറ്റര്‍ പ്രാര്‍ത്ഥനാഗാനമാലപിച്ചു. റവ.ഫാ.ജോര്‍ജ് അബ്രഹാം(വികാരി, മാര്‍ ഗ്രിഗോറിയോസ് ചര്‍ച്ച്, താമ്പ) സ്വാഗതമാശംസിച്ചു.
ക്രിസ്തീയ കുടുംബ ജീവിതത്തിന്റെ പ്രസക്തിയെ കുറിച്ചും, അനുഗ്രഹപ്രദമായ കുടുംബജീവിതത്തില്‍ മാതാപിതാക്കളുടെ പങ്കിനെകുറിച്ചും, അഭിവന്ദ്യ തിരുമേനി തന്റെ അദ്ധ്യക്ഷ പ്രസംഗത്തിലൂടെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. സോണിയ പീറ്റര്‍ സെമിനാറിന്റെ പ്രധാന ചിന്താവിഷയമായ(ലൂക്കോസ് 2-40-52) എന്ന വേദഭാഗം വായിച്ചു. 'ക്രിസ്തീയ കുടുംബ ജീവിതം-നിയോഗങ്ങളും വെല്ലുവിളികളും' എന്ന വിഷയത്തെ സംബന്ധിച്ച് തിരുവചനാടിസ്ഥാനത്തില്‍ റവ.ഫാ.പി.സി.കുര്യാക്കോസ്(വികാരി, സെന്റ് മേരീസ് ചര്‍ച്ച് മയാമി) ക്ലാസ്സെടുത്തു.
 
പ്രശ്‌നപൂരിതമായ ഇന്നത്തെ കുടുംബ അന്തരീക്ഷത്തില്‍, ക്രിസ്തീയ കുടുംബജീവിതത്തില്‍ നേരിടേണ്ടി വരുന്ന വെല്ലുവിളികളെ കുറിച്ചും, ക്രൈസ്തവ വീക്ഷണത്തില്‍ അവയെങ്ങനെ നേരിടാമെന്നതിനെകുറിച്ചും റവ.അച്ചന്‍ അംഗങ്ങളെ ഉദ്‌ബോധിപ്പിച്ചു. വെരി.റവ.ബോബി ജോസഫ് കോര്‍ എപ്പിസ്‌ക്കോപ്പാ(വികാരി, സെന്റ് മേരീസ് ചര്‍ച്ച് സ്റ്റോണ്‍ മൗണ്ട്) ആശംസാ പ്രസംഗം നടത്തി. വിമന്‍സ് ലീഗ് ജനറല്‍ സെക്രട്ടറി മിസ്സിസ്സ് മിലന്‍ ഗോയിയുടെ നേതൃത്വത്തില്‍ വിമന്‍സ് ലീഗിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചുള്ള അവകലോകന ചര്‍ച്ചയും നടന്നു. തികഞ്ഞ ആത്മീയ അന്തരീക്ഷത്തില്‍ നടത്തപ്പെട്ട ഈ സെമിനാറിന്, വിവിധ ദേവാലയങ്ങളില്‍ നിന്നുമായി നൂറോളം പ്രതിനിധികള്‍ പങ്കെടുത്തു. വിവിധ ദേവാലയങ്ങളിലെ അംഗങ്ങള്‍ ആലപിച്ച ഭക്തിസാന്ദ്രമായ ഗാനങ്ങള്‍ പ്രോഗ്രാമിന് കൊഴുപ്പേകി.
 
റവ.ഡോ.ജോഷ് തോമസ് നന്ദി രേഖപ്പെടുത്തി. ഷേര്‍ലി തോമസ് എം.സി.ആയും പ്രവര്‍ത്തിച്ചു. ഉച്ചക്കുശേഷം സ്‌നേഹവിരുന്നോടെ ഈ വര്‍ഷത്തെ സെമിനാറിന് സമാപനമായി. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.