You are Here : Home / USA News

ഉലയുന്ന ഗാര്‍ഹികബന്ധങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും

Text Size  

Story Dated: Sunday, July 12, 2015 12:17 hrs UTC

മണ്ണിക്കരോട്ട്‌ (www.mannickarotu.net)

ഹ്യൂസ്റ്റന്‍: ഗ്രെയ്‌റ്റര്‍ ഹ്യൂസ്റ്റനിലെ ഭാഷാസ്‌നേഹികളുടെയും എഴുത്തുകാരുടെയും സംയുക്ത സംഘടനയായ, മലയാള ബോധവത്‌ക്കരണവും ഭാഷയുടെ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന മലയാളം സൊസൈറ്റി ഓഫ്‌ അമേരിക്കയുടെ 2015-ജൂണ്‍ സമ്മേളനം 28-ന്‌ വൈകീട്ട്‌ 4 മണിയ്‌ക്ക്‌ സ്റ്റാഫറ്‌ഡിലെ ഏബ്രഹാം & കമ്പനി റിയല്‍ എസ്റ്റേറ്റ്‌ ഓഫിസ്‌ ഹാളില്‍ സമ്മേളിച്ചു. 'ഉലയുന്ന ഗാര്‍ഹിക ബന്ധങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും' എന്ന വിഷയത്തെക്കുറിച്ചായിരുന്നു ചര്‍ച്ച. മലയാളം സൊസൈറ്റിയുടെ പ്രസിഡന്റ്‌ ജോര്‍ജ്‌ മണ്ണിക്കരോട്ട്‌ അധ്യക്ഷത വഹിച്ച സമ്മേളനം ഈശ്വരപ്രാര്‍ത്ഥനയോടെ ആരംഭിച്ചു. അദ്ധ്യക്ഷപ്രസംഗത്തില്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഉണ്ടാകാവുന്നതുമായ ഗാര്‍ഹിക പ്രശ്‌നങ്ങളെക്കുറിച്ച്‌ അദ്ദേഹം ചുരുക്കമായി സംസാരിച്ചു. തുടര്‍ന്ന്‌ മുഖ്യപ്രഭാഷകനായ ഡോ. അഡ്വ. മാത്യു വൈരമണ്‍നെ സദസിനു പരിചയപ്പെടുത്തി.

 

ഒരു അഭിഭാഷകനായ വൈരമണ്‍ അഡ്‌മിനിസ്‌ട്രേഷന്‍ ഓഫ്‌ ജസ്റ്റിസിലും തിയോളജിയിലും ഡോക്ടറേറ്റ്‌ നേടിയിട്ടുണ്ട്‌. കൂടാതെ അദ്ദേഹം ഫാമിലി കൗണ്‍സിലറും യൂണിവേഴ്‌സിറ്റി പ്രൊഫസറുമാണ്‌. മാത്രമല്ല ഫാമിലി മിഡിയേറ്ററായും പ്രവര്‍ത്തിക്കുന്നു. അങ്ങനെ, അവതരിപ്പിക്കുന്ന വിഷയത്തില്‍ വേണ്ടത്ര പാണ്ഡ്യത്യവും പരിശീലനവും ലഭിച്ച്‌ ആളാണ്‌ അവതാരകന്‍. തുടര്‍ന്ന്‌ ഡോ. അഡ്വ. മാത്യു വൈരമണ്‍ നമ്മുടെ സമൂഹത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഗാര്‍ഹിക പ്രശ്‌നങ്ങളുടെ ഗൗരവത്തെക്കുറിച്ച്‌ ചുരുക്കമായി വിശദീകരിച്ചു. ഭാര്യയും ഭര്‍ത്താവും മാതാപിതാക്കളും മക്കളും സഹോദരങ്ങളുമായിട്ടുള്ള പ്രശ്‌നങ്ങളാണ്‌ ഗാര്‍ഹിക ബന്ധങ്ങള്‍ക്ക്‌ കൂടുതല്‍ വിഘ്‌നമാകുന്നത്‌. സമൂഹവും ദേവാലയങ്ങള്‍പോലും പ്രശ്‌നങ്ങള്‍ക്ക്‌ കാരണമാകുന്നു. അനാവശ്യമായ ഗര്‍വ്വും പരസ്‌പരധാരണയില്ലായ്‌മയുമാണ്‌ അത്തരം പ്രശ്‌നങ്ങള്‍ക്ക്‌ പ്രധാന കാരണങ്ങള്‍. മാനസിക രോഗം, സാമ്പത്തിക അസന്തുലിതാവസ്ഥ, വിവാഹമോചനം, അവിഹിതബന്ധങ്ങള്‍, മദ്യപാനം, മുന്‍കോപം, ദൃശ്യമാദ്ധ്യമങ്ങളുടെ ദുരുപയോഗം മുതലയാവയാണ്‌ ഇന്ന്‌ മലയാളി സമൂഹത്തില്‍ കാണുന്ന പ്രധാന പ്രശ്‌നങ്ങള്‍. വൈരമണ്‍ വിവരിച്ചു. പ്രശ്‌നപരിഹാരങ്ങള്‍ക്കായി അദ്ദേഹം ചില മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ചെയ്‌തു. അതില്‍ പ്രധാനമായും ഭാര്യഭര്‍ത്താക്കന്മാരുടെ പരിസ്‌പരധാരണയും സ്‌നഹവും, കുട്ടികളെ വളര്‍ത്തുന്നതും വിദ്യാഭ്യാസരീതികളും പ്രധാന പങ്കുവഹിക്കുന്നതായി അറിയിച്ചു.

 

കുട്ടികളെ നമ്മുടെ ഭാഷയും സംസ്‌ക്കാരും പഠിപ്പിക്കുന്നതില്‍ മാതാപിതാക്കന്മാര്‍ പ്രത്യേക താല്‍പര്യം കാണിക്കണം. അവരെ നല്ല സ്‌ക്കുളുകളില്‍ വിട്ടു പഠിപ്പിക്കണം. കുട്ടികളുടെ ടിവി, കംബ്യുട്ടര്‍ മുതലായ ഇലക്ട്രോണിക്ക്‌ ഉപകരണങ്ങളുടെ സമയം വെട്ടിക്കുറക്കണം. ഭാര്യഭതൃബന്ധത്തില്‍ പ്രശ്‌നങ്ങളുണ്ടെന്നു കണ്ടാല്‍ വിദഗ്‌ധരില്‍നിന്ന്‌ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കണം. അതുപോലെ കുട്ടികളില്‍ മാനസിക മാറ്റങ്ങള്‍ കണ്ടാല്‍ ഉടനെ മാനസിക ഡോക്ടറെ കാണിക്കണം. അങ്ങനെ നിരവധി മാര്‍ഗ്ഗങ്ങള്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. തുടര്‍ന്ന്‌ ശ്രീമതി പൊന്നു പിള്ള, എഴുതിയ ?പട്ടുമെത്തയല്ല, പടക്കളമാണ്‌ ജീവിതം? എന്ന ലേഖനം വായിച്ചു. നെഴ്‌സിംഗ്‌ പൊതുവെ അംഗീകരിക്കപ്പെടാതിരുന്ന കാലഘട്ടത്തില്‍ ആതുരസേവനം മനസില്‍ക്കണ്ട്‌ അവര്‍ ധൈര്യംപൂര്‍വ്വം നെഴ്‌സിംഗിനു പുറപ്പെട്ടു. അതു സന്തോഷത്തോടെ സ്വീകരിക്കുകയും അതിലൂടെ കഴിയുന്നത്ര മാനുഷികസേവനം ചെയ്യുകയും ചെയ്‌തു. ഈ ലേഖനത്തില്‍ കഴിഞ്ഞുപോയ ജീവിതത്തിന്റെ ഏടുകളിലൂടെ അവര്‍ കടന്നുപോകുന്നു. ഇപ്പോള്‍ പൊന്നു പിള്ള ജോലിയില്‍നിന്നു വിരമിച്ചശേഷം സാമൂഹ്യസേവനത്തില്‍ മുഴുകിയിരിക്കുകയാണ്‌ അതില്‍ അവര്‍ക്ക്‌ നിരവധി അംഗീകാരങ്ങളുടെ പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. തുടര്‍ന്നുള്ള ചര്‍ച്ച തികച്ചും സജീവമായിരുന്നു.

 

സദസ്യരെല്ലാം അവരവരുടെ, കണ്ടിട്ടുള്ളതും അറിഞ്ഞിട്ടുള്ളതുമായ അനുഭവങ്ങള്‍ പങ്കുവച്ചു. ചര്‍ച്ചയില്‍, പൊന്നുപിള്ള, തോമസ്‌ വര്‍ഗ്ഗീസ്‌, ജി. പുത്തന്‍കുരിശ്‌, സജി പുല്ലാട്‌, മണ്ണിക്കരോട്ട്‌, ജോര്‍ജ്‌ ഏബ്രഹാം, ജെയിംസ്‌ ചാക്കൊ, മാത്യു വൈരമണ്‍, ടി. എന്‍ ശാമുവല്‍, മറിയാമ്മ തോമസ്‌, ലിസി ജോര്‍ജ്‌, ജോസഫ്‌ മണ്ഡപത്തില്‍, നൈനാന്‍ മാത്തുള്ള, തോമസ്‌ തയ്യില്‍ മുതലായവര്‍ പങ്കെടുത്തു. ജി. പുത്തന്‍കുരിശിന്റെ നന്ദിപ്രസംഗത്തിനുശേഷം സമ്മേളനം പര്യവസാനിച്ചു. മലയാളം സൊസൈറ്റിയെക്കുറിച്ച്‌ വിവരങ്ങള്‍ക്ക്‌: മണ്ണിക്കരോട്ട്‌ (പ്രസിഡന്റ്‌) 281 857 9221 (www.mannickarottu.net), ജോളി വില്ലി (വൈസ്‌ പ്രസിഡന്റ്‌) 281 998 4917, ജി. പുത്തന്‍കുരിശ്‌ (സെക്രട്ടറി) 281 773 1217

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.