You are Here : Home / USA News

ഭാഷയ്‌ക്കൊരുഡോളര്‍ പുരസ്‌കാരം സമ്മാനിച്ചു

Text Size  

Story Dated: Thursday, August 13, 2015 10:24 hrs UTC

തിരുവനന്തപുരം:മലയാളത്തിലെ ഏറ്റവും നല്ല ഗവേഷണപ്രബന്ധത്തിന് കേരള സര്‍വകലാശാല അമേരിക്കന്‍ മലയാളി സംഘടനകളുടെ ഫെഡറേഷനായ ഫൊക്കാനയുമായി ചേര്‍ന്ന് നല്‍കുന്ന 'ഭാഷയ്‌ക്കൊരുഡോളര്‍' പുരസ്‌കാരം ഡോ. എ.ജി ശ്രീകുമാന് സമ്മാനിച്ചു. പ്രോ-വൈസ് ചാന്‍സലര്‍ ഡോ.എന്‍ വീരമണികണ്ഠന്‍ പുരസ്‌കാരദാനം നിര്‍വ്വഹിച്ചു്. ഗവേഷകര്‍ക്കും ഗൈഡുകള്‍ക്കും വിദ്്യാര്‍ത്ഥികല്‍ക്കുമെല്ലാം ഫൊക്കാന വുരസ്‌ക്കാരം. മലയാളഭാഷ പ്രതിസന്ധി നേരുടുന്ന സമയത്ത്് ഇത്തരം പിന്തുണ അത്യന്താവശ്യമാണ്. അദ്ദേഹം പറഞ്ഞു മാതൃഭാഷയെ സഹായിക്കാനുള്ള ഏതു പ്രവര്‍ത്തനവും ഫൊക്കാന തുടര്‍ന്നും ചെയ്യുമെന്ന്്് പ്രസിഡന്റ് ജോണ്‍ പി. ജോണ്‍ പറഞ്ഞു. ഭാഷാ പഠനം ആകര്‍ഷകമാക്കാന്‍ സര്‍വകലാശാലയും ഭാഷാ ഇന്‍സ്റ്റിറ്റിയുട്ടും പദ്ധതി തയ്യാറാക്കണമെന്ന്്് ഫൊക്കാന ജനറല്‍ സെക്രട്ടറി വിനോദ്്് കെആര്‍കെ പറഞ്ഞു. മലയാളം ഓണ്‍ലൈന്‍ പഠിക്കാനുള്ള സംവിധാനം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു അമ്പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. സംസ്‌കൃത സര്‍വകലാശാലാ മലയാളം വിഭാഗത്തിന്റെ സംസ്‌കൃത കുട്ടായ്മയ്ക്ക്്് അവാര്‍ഡ്്് സമര്‍പ്പിക്കുന്നതായി ഡോ. എ.ജി ശ്രീകുമാര്‍ പറഞ്ഞു സെനറ്റ് ചേംബറില്‍ നടന്ന ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. മുഹമ്മദ് ബഷീര്‍ കെ ആദ്ധ്യക്ഷം വഹിച്ചു. സിന്‍ഡിക്കേറ്റംഗം ഡോ. പി.എം. രാധാമണി, സ്വാമി ഗുരുരത്‌നം ജ്ഞാനതപസി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പുരസ്‌കാരം നേടിയ ഗവേഷണ പ്രബന്ധത്തിന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയ ഗൈഡ് ഡോ. പി. പവിത്രനെ ആദരിച്ചു. മുന്‍ വര്‍ഷം പുരസ്‌കാരം നേടുകയും സര്‍വകലാശാല പ്രസിദ്ധീകരിക്കുകയും ചെയ്ത ഡോ. താര എസ്.എസ്-ന്റെ 'പൗരാണിക സാഹിത്യത്തിന്റെ സ്വാധീനം രാജാരവിവര്‍മ്മ ചിത്രങ്ങളില്‍' എന്ന ഗവേഷണ പ്രബന്ധം പ്രോ-വൈസ് ചാന്‍സലര്‍ ഡോ. എന്‍. വീരമണികണ്ഠന്‍ പ്രകാശനം ചെയ്തു. ഫൊക്കാന ഭാരവാഹികളായ തമ്പി ചാക്കോ. മാത്യു കൊക്കുറ, അലക്‌സ് തോമസ്്,ഡയസി അലക്‌സ്,ബിജു വെട്ടുതറ, ചെറുകഥാകൃത്ത്്്്്്് സതിഷ് ബാബു പയ്യന്നൂര്‍, ജന്മഭൂമി ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, സെനറ്റ്് അംഗങ്ങള്‍, അധ്യാപകര്‍, ഗവേഷക വിദ്്ധാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പി.ആര്‍.ഒ ഡോ. ലാല്‍ സി.എ സ്വാഗതവും പ്രകാശനവിഭാഗം ഡയറക്ടര്‍ ജോ ജോസഫ് നന്ദിയും പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.